ജൂലായ് 28-ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ ബി.എഡ്. ഏപ്രിൽ 2020 പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

വിദൂര വിദ്യാഭ്യാസ ബിരുദ പ്രായോഗിക പരീക്ഷ/പ്രോജക്ട്‌ മൂല്യനിർണയം

അവസാന വർഷ വിദൂരവിദ്യാഭ്യാസ ബി.എ. ഇക്കണോമിക്സ് ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) മാർച്ച് 2020 പരീക്ഷയുടെ ഭാഗമായ SDE3B09ECO ’ഇൻഫെർമാറ്റിക്സ് ഇൻ ഇക്കണോമിക്സ്’ പ്രായോഗിക പരീക്ഷ, കോവിഡ്-19 മാനദണ്ഡപ്രകാരം ജൂലായ് 28 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. താഴെ പറയുന്ന കോളേജുകളിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ബ്രാക്കറ്റിൽ സൂചിപ്പിച്ച കേന്ദ്രങ്ങളിൽ പ്രായോഗികപരീക്ഷയ്ക്ക് ഹാജരാകണം. പയ്യന്നൂർ കോളേജ്, ശ്രീകണ്ഠപുരം, സർ സയ്ദ് തളിപ്പറമ്പ്‌, മാടായി (ഡിപ്പാർട്മെന്റ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, മാങ്ങാട്ടുപറമ്പ കാമ്പസ്).

ഗവ. വിമെൻസ് കോളേജ്, എസ്.എൻ. , ബ്രണ്ണൻ (ഐ.ടി. എജുക്കേഷൻ സെന്റർ, കണ്ണൂർ സർവകലാശാല പാലയാട് കാമ്പസ്). ഗവ. കോളേജ് കാസർകോട്, ഗവ. കോളേജ് മഞ്ചേശ്വരം (ഗവ. കോളേജ് കാസർകോട്). കാഞ്ഞങ്ങാട് നെഹ്റു, രാജപുരം സെയ്‌ന്റ് പയസ് ടെൻത് കോളേജ് (നെഹ്റു കാഞ്ഞങ്ങാട്)

നിർമലഗിരി, മട്ടന്നൂർ, ഇരിട്ടി (നിർമലഗിരി). മാനന്തവാടി ഗവ. കോളേജ് (ഡബ്ല്യു.എം.ഒ. ഇമാം ഗസാലി ആർട്സ് ആൻഡ് സയൻസ് കോളേജ്, പനമരം).

മൂല്യനിർണയം

അവസാനവർഷ വിദൂരവിദ്യാഭ്യാസ ബി.സി.എ. ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി - 2011 അഡ്മിഷൻ മുതൽ) പ്രോജക്ട്‌ മൂല്യനിർണയം കോവിഡ്-19 മാനദണ്ഡപ്രകാരം ജൂലായ് 28 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. താഴെ പറയുന്ന കോളേജുകളിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ബ്രാക്കറ്റിൽ സൂചിപ്പിച്ച കേന്ദ്രങ്ങളിൽ പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകണം: ഗവ. വനിത കോളേജ് , എസ്. എൻ., മട്ടന്നൂർ, ഇരിട്ടി (ചിന്മയ ആർട്സ് ആൻഡ്‌ സയൻസ് കോളേജ്, ചാല). നെഹ്റു കാഞ്ഞങ്ങാട്, പയ്യന്നൂർ, മാടായി, തളിപ്പറമ്പ്‌ (പയ്യന്നൂർ കോളേജ്). ബ്രണ്ണൻ, നിർമലഗിരി (താവക്കര, സർവകലാശാലാ കാമ്പസ്, യു.ജി.സി. - എച്ച്. ആർ. ഡി. സി. ബിൽഡിങ്‌). വിശദമായ ടൈംടേബിളും നിർദേശങ്ങളും വെബ്‌സൈറ്റിൽ.