രണ്ടാംവർഷ (വിദൂരവിദ്യാഭ്യാസം) ബി.എ.ഇംഗ്ലീഷ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, മലയാളം, ഇക്കണോമിക്സ് (2011-2017 പ്രവേശനം), ബി.ബി.എ. ഏപ്രിൽ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം/സൂക്ഷ്മപരിശോധന/പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ സെപ്റ്റംബർ 25-ന് വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും. ഫലം സർവകലാശാലാ വെബ്സൈറ്റിൽ. 2017 അഡ്മിഷൻ മുതൽ ഒന്നും രണ്ടും വർഷ പരീക്ഷകൾക്ക് ഓൺലൈൻ ഗ്രേഡ്കാർഡുകൾ മാത്രമേ ഉണ്ടായിരിക്കൂവെന്നതിനാൽ എല്ലാ വിദ്യാർഥികളും വെബ്സൈറ്റിൽനിന്ന്‌ പ്രിന്റെടുത്ത് സൂക്ഷിക്കണം. ഗ്രേഡ്കാർഡുകൾ ഒരുമാസം മാത്രമേ വെബ്സൈറ്റിൽ ലഭ്യമാകൂ.

ടൈംടേബിൾ

ഒക്ടോബർ ഒൻപതിന് തുടങ്ങുന്ന മൂന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./ എം.സി.ജെ./എം.എസ്.ഡബ്ള്യു./എം.ടി.ടി.എം. (സി.ബി.എസ്.എസ്.-റെഗുലർ/ സപ്ളിമെന്‍ററി/ഇംപ്രൂവ്മെന്‍റ് - 2014 അഡ്മിഷൻ മുതൽ) ഒക്ടോബര്‍ 2019 ബിരുദാനന്തരബിരുദപരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

വാക്ക് ഇൻ ഇന്റർവ്യൂ

വിദൂരവിദ്യാഭ്യാസവിഭാഗത്തിൽ അറബിക്/അഫ്‌സൽ ഉൽ-ഉലമ വിഷയത്തിൽ അസി. പ്രൊഫസറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 18-ന് രാവിലെ 10.30-ന്. യു.ജി.സി. മാനദണ്ഡമനുസരിച്ച് യോഗ്യതനേടിയവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.