പാർട്ട് II-I സെമസ്റ്റർ എം.എസ്‌സി. മെഡിക്കൽ മൈക്രോബയോളജി /മെഡിക്കൽ ബയോകെമിസ്ട്രി (റഗുലർ-2017 അഡ്മിഷൻ/സപ്ലിമെൻറി) നവംബർ 2018 ഡിഗ്രിയുടെ പ്രായോഗിക/വാചാപരീക്ഷകൾ സെപ്‌റ്റംബർ 17, 18,19 തീയതികളിൽ തലശ്ശേരി കാമ്പസിലെ സ്കൂൾ ഓഫ് ഹെൽത്ത് സയൻസസിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പഠനവകുപ്പുമായി ബന്ധപ്പെടണം.

പരീക്ഷാഫലം

2013-ഉം അതിനുമുൻപുമുള്ള സിലബസ് എം.എസ്‌സി. മൈക്രോബയോളജി/ കംപ്യൂട്ടർ സയൻസ് വിദ്യാർഥികൾക്കായി നടത്തിയ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ മേഴ്‌സി ചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ. ഗ്രേഡ്കാർഡുകൾ അതത് കോളേജുകൾ മുഖേന പിന്നീട് വിതരണം ചെയ്യും. പുനർമൂല്യനിർണയം/പകർപ്പ്/സൂഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ സെപ്റ്റംബർ 24-ന് വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും.

മൂന്നാംസെമസ്റ്റർ ബിരുദ പരീക്ഷകൾ

മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ അപേക്ഷകളുടെ ഹാർഡ് കോപ്പി സെപ്റ്റംബർ അഞ്ചിന് വൈകുന്നേരം അഞ്ചിന് മുൻപായി സർവകലാശാലയിൽ സമർപ്പിക്കണം. വീഴ്ചവരുത്തുന്ന കോളേജുകളിൽ നിന്നും നിയമപ്രകാരമുള്ള പിഴ ഈടാക്കും.

സർവകലാശാല പഠനവകുപ്പുകൾ-മെട്രിക്കുലേഷൻ/റെക്കഗ്‌നിഷൻ

2019-20 അധ്യയനവർഷം സർവകലാശാല പഠനവകുപ്പുകളിലെ പി.ജി. പ്രോഗ്രാമുകൾക്ക് പ്രവേശനം നേടിയ വിദ്യാർഥികളിൽ മറ്റു സർവകലാശാലകളിൽനിന്ന് യോഗ്യത നേടിയവർ ഒന്നാംസെമസ്റ്റർ പരീക്ഷകൾക്കുള്ള അപേക്ഷയോടൊപ്പം മെട്രിക്കുലേഷൻ/റെക്കഗ്‌നിഷൻ ഫോം പൂരിപ്പിച്ച്, 230 രൂപ ഫീസ് ഒടുക്കി ചലാൻ രസീതി സഹിതം സമർപ്പിക്കണം. ഫോം സർവകലാശാല വെബ്സൈറ്റിൽനിന്ന് ഡൌൺലോഡ് ചെയ്തോ ഫോട്ടോകോപ്പി എടുത്തോ ഉപയോഗിക്കുന്നവർ അപേക്ഷാ ഫോമിന്റെ വിലയായ 100 രൂപ കൂടി ഒടുക്കി ചലാൻ രശീതി സമർപ്പിക്കണം.

ഗ്രേഡ്കാർഡ് വിതരണം

ബി.കോം. അഡീഷണഷൽ കോ ഓപ്പറേഷൻ (മാർച്ച് 2019) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഗ്രേഡ്കാർഡുകൾ സെപ്റ്റംബർ അഞ്ചുമുതൽ താവക്കര കാമ്പസിൽ വിതരണം ചെയ്യും. ഗ്രേഡ് കാർഡുകൾ കൈപ്പറ്റുന്നതിനായി ഹാൾടിക്കറ്റ്/ഐഡന്റിറ്റി കാർഡ് എന്നിവ ഹാജരാക്കണം.