2018 ഒക്ടോബർ/നവംബർ സെഷനിലെ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു. ബി.എ/ ബി.എസ്.സി./ബി.കോം/ബി.സി.എ./ബി.ബി.എം./ബി.എസ്.ഡബ്ല്യു./ബി.ബി.എ./ബി.ബി.എ.-ടി.ടി.എം./ബി.ബി.എ.-ആർ.ടി.എം./ബി.എ. അഫ്‌സൽ-ഉൽ-ഉലമ കോഴ്‌സുകളുടെ V, 111, 1 സെമസ്റ്ററുകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ യഥാക്രമം സെപറ്റംബർ 10, 17, 26 തീയതികളിൽ ആരംഭിക്കും. അഫിയിലേറ്റഡ് കോളേജുകളിലെ എം.എ./ എം.എസ്.സി./എം.കോം/എം.സി.ജെ./എം.എസ്.ഡബ്ല്യു./എം.ടി.ടി.എം. കോഴ്‌സുകളുടെ 111, 1 സെമസ്റ്റർ പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ യഥാക്രമം സെപ്റ്റംബർ 10, 26 തീയതികളിലും സർവകലാശാല പഠന വകുപ്പുകളിലെ എം.എ./എം.എസ്.സി./എം.സി.ജെ./എം.എൽ.ഐ.എസ്.സി./ എൽ.എൽ.എം./ എം.സി.എ. (ലാറ്ററൽ എൻട്രി ഉൾപ്പെടെ) കോഴ്‌സുകളുടെ, 1, 111 സെമസ്റ്റർ പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ യഥാക്രമം സെപ്റ്റംബർ 17, ഒക്ടോബർ 15 തീയതികളിലും ആരംഭിക്കും. എം.സി.എ. അഞ്ചാം സെമസ്റ്റർ (ലാറ്ററൽ എൻട്രി ഉൾപ്പെടെ) പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷനും ഒക്ടോബർ 15-ന് ആരംഭിക്കും.

ഒന്നാം സെമസ്റ്റർ എൽ.എൽ.എം. (സി.സി.എസ്.എസ്.-2017 അഡ്മിഷൻ-നവംബർ 2017) പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ സെപ്റ്റംബർ 17-നും ആരംഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, പരീക്ഷാഫീസ്, പരീക്ഷാ തീയതി തുടങ്ങിയ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

പി.ജി.ഡി.എൽ.ഡി. പരീക്ഷകൾ പുനഃക്രമീകരിച്ചു

സെപ്റ്റംബർ 10, 12, 14 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാംസെമസ്റ്റർ പി.ജി.ഡി.എൽ.ഡി. പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 24, 26, 28 തീയതികളിലും സെപ്റ്റംബർ 17, 19 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാംസെമസ്റ്റർ പി.ജി.ഡി.എൽ.ഡി. പരീക്ഷകൾ യഥാക്രമം ഒക്ടോബർ 1, 3 തീയതികളിലും നടത്തുന്ന വിധം പുനഃക്രമീകരിച്ചു.

എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷാഫലം

മാങ്ങാട്ടുപറമ്പ് കാമ്പസ് പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് (സി.സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി മേയ് 2018 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. പുനഃപരിശോധന/സൂക്ഷ്മപരിശോധന/ഫോട്ടോ കോപ്പി എന്നിവയ്ക്ക് 17-ന് മുൻപായി അപേക്ഷിക്കണം.