കണ്ണൂര്‍ സര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എസ്സി. മൈക്രൊ ബയോളജി/ബയോടെക്‌നോളജി (സി.സി.എസ്.എസ്-റഗുലര്‍/സപ്ലിമെന്ററി-പഠന വകുപ്പുകള്‍ മാത്രം-ഏപ്രില്‍ 2017) ഡിഗ്രി പരീക്ഷകള്‍ ഡിസംബര്‍ 18-ന് തുടങ്ങും. അപേക്ഷകള്‍ പിഴകൂടാതെ ഡിസംബര്‍ അഞ്ചുവരെയും 150 രൂപ പിഴയോടെ ആറുവരെയും സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം എ.പി.സി., ചലാന്‍ എന്നിവ ഡിസംബര്‍ ഏഴിനകം സര്‍വകലാശാലയില്‍ എത്തിക്കണം.എം.എസ്സി. മാത്തമാറ്റിക്‌സ് (വിദൂരവിദ്യഭ്യാസം) പ്രായോഗിക പരീക്ഷകള്‍
ഒന്നാംവര്‍ഷ എം.എസ്സി. മാത്തമാറ്റിക്‌സ് (വിദൂരവിദ്യഭ്യാസം) (റഗുലര്‍/ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്-ജൂണ്‍ 2017) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷകള്‍ ഡിസംബര്‍ 12, 13, 14 തീയതികളില്‍ ഇരിട്ടി മഹാത്മാഗാന്ധി കോളേജില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.