മൂന്നും (നവംബർ 2020) നാലും (ഏപ്രിൽ 2021) സെമസ്റ്റർ ബി.എഡ്. പരീക്ഷകളുടെ ഇന്റേണൽമാർക്ക് ഏപ്രിൽ 12-ന് വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി സമർപ്പിക്കാം.

പരീക്ഷാഫലം

രണ്ടാംവർഷ വിദൂരവിദ്യാഭ്യാസ ബി.കോം. റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (ഏപ്രിൽ-2020) പരീക്ഷാഫലം സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും ഏപ്രിൽ 20-ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.

സമ്പർക്കക്ലാസ്

വിദൂരവിദ്യാഭ്യാസവിഭാഗം രണ്ടാംവർഷ അഫ്‌സൽ ഉൽഉലമ പ്രിലിമിനറി രണ്ടുംമൂന്നുംവർഷ ബിരുദവിദ്യാർഥികളുടെ സമ്പർക്ക ക്ലാസുകൾ ഏപ്രിൽ മൂന്നിനും നാലിനും രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ എസ്.എൻ. കോളേജ്, കണ്ണൂർ, സി.കെ.നായർ കോളേജ്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നടത്തും. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ