സർവകലാശാല പഠനവകുപ്പുകളിലേക്ക് അനുവദിക്കപ്പെട്ട എം.എസ്‌സി. പ്ലാൻറ്് സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ എത്‌നോബോട്ടണി, കംപ്യൂട്ടേഷണൽ ബയോളജി, നാനോ സയൻസ് ആൻഡ് ടെക്നോളജി കോഴ്സുകളിലേക്ക് 2020-21 അധ്യയനവർഷം പ്രവേശനം നേടുന്നതിന് ബന്ധപ്പെട്ട പഠന വകുപ്പുകളിൽ നേരിട്ട് അപേക്ഷിക്കാം. പഠനവകുപ്പുകളിലേക്കുള്ള പ്രോസ്പെക്ടസ് അടിസ്ഥാനമാക്കിയാണ് പ്രവേശനം. അപേക്ഷകൾ അതത് പഠനവകുപ്പുകളിൽ നേരിട്ട് സമർപ്പിക്കണം. രജിസ്‌ട്രേഷൻ ഫീസ് എസ്.ബി.ഐ. കളക്ട് വഴി ജനറൽ-420 രൂപ, എസ്.സി./എസ്.ടി.- പി.ജി 100 നിരക്കിൽ അടയ്ക്കണം. അവസാന തീയതി: ജനുവരി എട്ട്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
പ്രൈവറ്റ് രജിസ്ട്രേഷൻ: അപേക്ഷ ക്ഷണിച്ചു
2020-21 അധ്യയനവർഷത്തെ എട്ട് ബിരുദ (ഹിസ്റ്ററി, ഇക്കണോമിക്സ്, മലയാളം, ബി.ബി.എ, ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, അഫ്സലുൽ ഉലമ, ബി.കോം.), നാല് ബിരുദാനന്തര ബിരുദ (അറബിക്, ഇക്കണോമിക്സ്, ഹിസ്റ്ററി, ഇംഗ്ലീഷ്), അഫ്സലുൽ ഉലമ പ്രിലിമിനറി പ്രോഗ്രാമുകളിലേക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ അപേക്ഷ ക്ഷണിച്ചു. ജനുവരി നാലുമുതൽ 17 വരെ ഓൺലൈനായി രജിസ്റ്റർചെയ്യാം. 1500 രൂപ അപേക്ഷാ ഫീസ്. 500 രൂപ പിഴയോടെ ജനുവരി 25 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് ഫെബ്രുവരി ഒന്നിന് മുമ്പ് സർവകലാശാലയിൽ സമർപ്പിക്കണം. വിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ: 04972 715256
ഹാൾടിക്കറ്റ്
ജനുവരി അഞ്ചിന് രണ്ടാം സെമസ്റ്റർ ബി.എ. റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ഏപ്രിൽ 2020) പരീക്ഷകളുടെ ഹാൾടിക്കറ്റും നോമിനൽ റോളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഇന്റേണൽ മാർക്ക്
രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2020) പരീക്ഷാർഥികളുടെ ഇന്റേണൽ മാർക്ക് ജനുവരി ആറുമുതൽ 16 വരെ ഓൺലൈനായി സമർപ്പിക്കാം.