വിദൂര വിദ്യാഭ്യാസവിഭാഗം എം.എ. ഇംഗ്ലീഷ് രണ്ടാംവർഷ വിദ്യാർഥികളുടെ പ്രോജക്ട്‌ റിപ്പോർട്ട് ഡിസംബർ 24-നകം സർവകലാശാല (താവക്കര) വിദൂര വിദ്യാഭ്യാസവിഭാഗത്തിൽ സമർപ്പിക്കണം.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.ബി.എ. (റഗുലർ/സപ്ലിമെന്ററി), മേയ് 2021 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനഃപരിശോധന, പകർപ്പ്, സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ ഡിസംബർ 10 വരെ സ്വീകരിക്കും.

പരീക്ഷകൾ

സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാംസെമസ്റ്റർ റഗുലർ (മേയ് 2021) പരീക്ഷകൾ ഡിസംബർ മൂന്നാംവാരം നടക്കും.

പുനർമൂല്യനിർണയ ഫലം

രണ്ടാംവർഷ വിദൂരവിദ്യാഭ്യാസ ബി.കോം. (ഏപ്രിൽ 2020) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം വെബ്സൈറ്റിൽ.

പ്രായോഗിക പരീക്ഷകൾ

നാലാം സെമസ്റ്റർ ബി.ടി.ടി.എം. ഡിഗ്രി (റഗുലർ/സപ്ലിമെന്ററി) ഏപ്രിൽ 2021 പ്രായോഗിക/വാചാ പരീക്ഷകൾ ഡിസംബർ ആറ്, ഏഴ് തീയതികളിൽ അതത് കേന്ദ്രങ്ങളിൽ നടക്കും.

നാലാംസെമസ്റ്റർ ബി.കോം. റഗുലർ/സപ്ലിമെന്ററി ഏപ്രിൽ 2021 പരീക്ഷയുടെ പ്രായോഗികപരീക്ഷകൾ ഡിസംബർ രണ്ടുമുതൽ അതത് കോളേജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതത് കോളേജുമായി ബന്ധപ്പെടണം.