ഒന്നാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (2011 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷൾക്ക് മേയ് അഞ്ചുമുതൽ 11 വരെ പിഴയില്ലാതെയും 15 വരെ പിഴയോടുകൂടിയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് മേയ് 24-നകം സമർപ്പിക്കണം. പരീക്ഷാവിജ്ഞാപനം വെബ്സൈറ്റിൽ ഉണ്ട്.

ഡിജിറ്റൽ ഡിഗ്രി സർട്ടിഫിക്കറ്റ്

ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിന്റെ ഭാഗമായി അഫിലിയേറ്റഡ് കോളേജുകളിൽനിന്ന് 2016-2019, 2017-2020 വർഷങ്ങളിൽ ബിരുദം പൂർത്തിയാക്കിയ വിദ്യാർഥികൾ മേയ് 31-നകം ആധാറിന്റെ പകർപ്പിൽ രജിസ്റ്റർ നമ്പറും ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറും ഇ-മെയിൽ ഐ.ഡി.യും രേഖപ്പെടുത്തണം. താഴെ പറയുന്ന വിലാസത്തിൽ മെയിൽ ചെയ്യണം.

*ബി.കോം. - soeg2@kannuruniv.ac.in

*ബി.എസ്‌സി./ബി.സി.എ. - soeg5@kannuruniv.ac.in

* ബി.എ./ബി.ബി.എ./ബി.ബി.എം./ബി.എസ്.ഡബ്ല്യു./ബി.ടി.ടി.എം. - soeg6@kannuruniv.ac.in

തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ ഒന്നാം സെമസ്റ്റർ പരീക്ഷകൾക്കുള്ള അപേക്ഷകളുടെ പകർപ്പ് സർവകലാശാലയിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി:

*ഒന്നാം സെമസ്റ്റർ എം.ബി.എ. (റെഗുലർ/സപ്ലിമെന്ററി- 2014 അഡ്മിഷൻ മുതൽ), ഒക്ടോബർ 2020 - മേയ് 10.

* ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് - 2014 അഡ്മിഷൻ മുതൽ), നവംബർ 2020 - മേയ് 18.

* ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് - 2014 അഡ്മിഷൻ മുതൽ), ഒക്ടോബർ 2020 - മേയ് 20.

* വിദൂരവദ്യാഭ്യാസം മുഖേന വിവിധ പ്രോഗ്രാമുകളിലേക്ക് മേയ് നാലുവരെ അപേക്ഷിക്കാം. പ്രിന്റൗട്ട് സമർപ്പിക്കേണ്ട അവസാന തീയതി- മേയ് 14.