വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ എൻ.എ.എസ്. കോളേജ് കാഞ്ഞങ്ങാട്, സെയ്‌ൻറ് പയസ് കോളേജ് രാജപുരം, ഇ.കെ.എൻ.എം. കോളേജ് എളേരിത്തട്ട് എന്നീ പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് 2021 മാർച്ച് മൂന്നാം വർഷ ബി.എ./ബി.കോം./ബി.ബി.എ. (റഗുലർ/സപ്ലിമെന്റററി/ഇമ്പ്രൂവ്മെന്റ്), പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഗ്രേഡ് കാർഡ് വിതരണം ചെയ്യും.

ഡിസംബർ രണ്ടിന് എൻ.എ.എസ്‌. കോളേജ്, കാഞ്ഞങ്ങാട്ടുവെച്ച് 10.30 മുതൽ 2.30 വരെ വിതരണം ചെയ്യും. ഹാൾ ടിക്കറ്റ്/യൂണിവേഴ്സിറ്റി നൽകിയ തിരിച്ചറിയൽരേഖ എന്നിവ ഹാജരാക്കണം.

ടൈംടേബിൾ

ഡിസംബർ 15-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷകളുടെ ടൈംടേബിളുകൾ വെബ്സൈറ്റിൽ. 2014, 2019 സിലബസുകൾക്ക് വ്യത്യസ്ത ടൈംടേബിളുകളാണ്.

അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ഇംഗ്ലീഷ് വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസർമാരെ കോഴ്സ് കോ-ഓർഡിനേറ്റർമാരായി ഒരുവർഷത്തേക്ക് നിയമിക്കും. ഓൺലൈൻ ഇൻറർവ്യൂ നടത്തും. 25,000 രൂപയാണ് പ്രതിമാസ വേതനം.

നിർദിഷ്ട അപേക്ഷാഫോം വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് dirsde@kannuruniv.ac.in എന്ന ഇ-മെയിൽ ഐ.ഡി.യിലേക്ക് ഡിസംബർ മൂന്നിനകം അയക്കണം. ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും.

ഫോൺ: 0497-2715183 (www.kannuruniversity.ac.in)