2013-ഉം അതിന് മുമ്പുമുള്ള അഡ്മിഷൻ ബിരുദാനന്തബിരുദ സപ്ലിമെന്ററി (മേഴ്സി ചാൻസ്) പരീക്ഷകൾ ഏപ്രിൽ 16-ന് തുടങ്ങും.

ടൈംടേബിൾ

ഏപ്രിൽ 16-ന് തുടങ്ങുന്ന നാലാം സെമസ്റ്റർ ബിരുദ (കോവിഡ് സ്പെഷ്യൽ- റെഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2020 പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം.എസ്‌സി. അപ്ലൈഡ് സുവോളജി റെഗുലർ/ സപ്ലിമെന്ററി (മേയ് 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും ഏപ്രില്‍ 16-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.

ഹാൾടിക്കറ്റ്

എപ്രിൽ എട്ടിന് തുടങ്ങുന്ന നാലാം സെമസ്റ്റർ ബി.എഡ്. (റെഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ.