2020-21 അധ്യയനവർഷത്തിൽ അഫിലിയേറ്റഡ് കോളേജുകളിൽ ബിരുദ, ബിരുദാനന്തര ബിരുദ പദ്ധതികളിൽ (എം.സി.എ. ഉൾപ്പെടെ) നാല്, ആറ്് സെമസ്റ്ററുകളിലേക്കും പഠന വകുപ്പുകളിൽ ബിരുദാനന്തര ബിരുദ പദ്ധതികളിൽ (എം.സി.എ. ഉൾപ്പെടെ) നാല്, ആറ്് സെമസ്റ്ററുകളിലേക്കും പുനഃപ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജനുവരി 14. വിശദവിവരങ്ങൾക്ക്: www.kannuruniversity.ac.in.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എൽ.എൽ.എം. (സി.സി.എസ്.എസ്.- റഗുലർ/സപ്ലിമെന്ററി) മേയ് 2020 പരീക്ഷാഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാനതീയതി ജനുവരി എട്ട്.
ബി.എ.എം.എസ്. പരീക്ഷ
രണ്ട്, മൂന്ന് പ്രൊഫഷണൽ ബി.എ.എം.എസ്. ഡിഗ്രി (സപ്ലിമെന്ററി) ഡിസംബർ 2020 പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു. പിഴ കൂടാതെ ജനുവരി നാലുവരെയും 170 രൂപ പിഴയോടെ ജനുവരി ഏഴുവരെയും അപേക്ഷിക്കാം. അപേക്ഷ ഫോറവും ചെലാനും ജനുവരി 13-ന് വൈകുന്നേരം അഞ്ചിന് മുൻപ് സർവകലാശാലയിൽ നൽകണം. വിജ്ഞാപനം വെബ്‌സൈറ്റിൽ. പരീക്ഷാതീയതി പിന്നീട് അറിയിക്കും.
മൂന്നാം സെമസ്റ്റർ പി.ജി. പരീക്ഷകൾ
പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (സി.സി.എസ്.എസ്.-റഗുലർ/സപ്ലിമെന്ററി-നവംബർ 2020) പരീക്ഷകൾ ജനുവരി 22-ന് ആരംഭിക്കും. പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി നാലുമുതൽ ആറുവരെയും 170 രൂപ പിഴയോടെ ജനുവരി എട്ടുവരെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിൻറൗട്ട്, ചെലാൻ എന്നിവ ജനുവരി 12-ന് വൈകുന്നേരം അഞ്ചിനു മുമ്പ് സർവകലാശാലയിൽ നൽകണം. വിജ്ഞാപനം വെബ്സൈറ്റിൽ.