ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2021) പരീക്ഷകൾക്ക് അപേക്ഷിക്കുന്ന സപ്ലിമെന്ററി പരീക്ഷാർഥികൾ അപേക്ഷകൾ സ്വയം സാക്ഷ്യപ്പെടുത്തി അയച്ചാൽ മതി. എന്നാൽ റഗുലർ വിദ്യാർഥികളുടെ അപേക്ഷകൾ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തി അയക്കണം.

സൂപ്പർഫൈനോടുകൂടി അപേക്ഷിക്കാം

മൂന്നാംവർഷ വിദൂരവിദ്യാഭ്യാസ ബിരുദ (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്-2011 അഡ്മിഷൻ മുതൽ), മാർച്ച് 2020 പരീക്ഷകൾക്ക് 720 രൂപ സൂപ്പർഫൈനോട് കൂടെ ഓൺലൈനായി അപേക്ഷിക്കാം. രജിസ്ട്രേഷൻ ലിങ്ക് വെബ്സൈറ്റിലുണ്ട്. അപേക്ഷകളുടെ പകർപ്പും ചലാനും നേരിട്ടോ തപാൽമാർഗമോ സർവകലാശാലയിൽ സമർപ്പിക്കണം.

പരീക്ഷാവിജ്ഞാപനം

അഫിലിയേറ്റഡ് കോളേജുകളിലെ നാലും ആറും സെമസ്റ്റർ എം.സി.എ./ എം.സി.എ. ലാറ്ററൽ എൻട്രി (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് മേയ് 2021) പരീക്ഷകൾ വിജ്ഞാപനം ചെയ്തു. ആറാം സെമസ്റ്റർ പരീക്ഷകൾക്ക് മേയ് നാലുമുതൽ ആറുവരെയും നാലാം സെമസ്റ്റർ പരീക്ഷകൾക്ക് മേയ് അഞ്ചുമുതൽ ഏഴുവരെയും പിഴയില്ലാതെയും മേയ് 10 വരെ പിഴയോടുകൂടെയും പരീക്ഷകൾക്ക് അപേക്ഷിക്കാം. പരീക്ഷാവിജ്ഞാപനം വെബ്സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ബി.എ./ബി.എ. അഫ്സൽ ഉൽ ഉലമ/ ബി.എസ്.ഡബ്ല്യു./ ബി.ടി.ടി.എം./ ബി.ബി.എം. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് -ഏപ്രിൽ 2020) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും മേയ് 13-ന് വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.