വിദൂരവിദ്യാഭ്യാസ വിഭാഗത്തിനുകീഴിൽ മഞ്ചേശ്വരം ജി.പി.എം. കോളേജ്, കാസർകോട് ഗവ. കോളേജ് എന്നീ പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് 2021 മാർച്ച് മൂന്നാംവർഷ ബിരുദ (റഗുലർ /സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഗ്രേഡ് കാർഡ് വിതരണംചെയ്യുന്നു. കണ്ണൂർ യൂണിവേഴ്സിറ്റി കാസർകോട് ചാല കാമ്പസിൽ ഡിസംബർ ഒന്നിന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് വിതരണം. ഹാൾടിക്കറ്റ്/ സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കണം.

പരീക്ഷ പുനഃക്രമീകരിച്ചു

ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാംവർഷ വിദൂരവിദ്യാഭ്യാസ എം.എ. ഇംഗ്ലിഷ് പരീക്ഷയുടെ Twentieth Century British Literature I, Twentieth Century British Literature II പേപ്പറുകൾ യഥാക്രമം ഡിസംബർ 13, 14 തീയതികളിൽ നടക്കുന്നരീതിയിൽ പുനഃക്രമീകരിച്ചു.

പുനർ മൂല്യനിർണയ ഫലം

രണ്ടാംവർഷ വിദൂരവിദ്യാഭ്യാസ ബി. കോം. (ഏപ്രിൽ 2020) പരീക്ഷകളുടെ പുനർ മൂല്യനിർണയ ഫലം വെബ്സൈറ്റിൽ.

പ്രായോഗിക പരീക്ഷകൾ

നാലാം സെമസ്റ്റർ ബി.എ., ബി.എസ്‌സി. ഡിഗ്രി (റഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2021 പ്രായോഗിക പരീക്ഷകൾ അതത് കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ വെബ് സൈറ്റിൽ. രജിസ്റ്റർചെയ്ത വിദ്യാർഥികൾ അതത് കോളേജുമായി ബന്ധപ്പെടണം.