ഒന്നാം സെമസ്റ്റർ ബിരുദം (റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് 2014 അഡ്മിഷൻ മുതൽ) നവംബർ 2020, അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദം (റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് 2014 അഡ്മിഷൻ മുതൽ) ഒക്ടോബർ 2020, അഫിലിയേറ്റഡ് കോളജുകളിലെ ആറും നാലും സെമസ്റ്റർ എം.സി.എ. (റഗുലർ, സപ്ലിമെന്ററി 2014 അഡ്മിഷൻ മുതൽ) മേയ് 2021, ഒന്നും രണ്ടും വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (റഗുലർ, സപ്ലിമെന്ററി, ഇപ്രൂവ്മെന്റ് 2011 അഡ്മിഷൻ മുതൽ) ഏപ്രിൽ 2021 പരീക്ഷകൾക്കു രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടി. പിഴയില്ലാതെ ജൂൺ നാലുവരെയും പിഴയോടുകൂടി ഏഴുവരെയും നീട്ടി. പകർപ്പ്‌ സമർപ്പിക്കേണ്ടത് 11-നാണ്. ഒന്നാം സെമസ്റ്റർ എം.ബി.എ. (ഒക്ടോബർ 2020), ബി.എഡ്. (നവംബർ 2020) പരീക്ഷകൾക്കുള്ള അപേക്ഷയുടെ പകർപ്പ് സമർപ്പിക്കേണ്ട തീയതി ജൂൺ നാലിലേക്ക്‌ നീട്ടി.

ജൂൺ 18 വരെ അപേക്ഷിക്കാം

മാങ്ങാട്ടുപറമ്പ്‌ കാമ്പസ്, ഇൻഫർമേഷൻ ടെക്നോളജി പഠനവിഭാഗത്തിൽ പി.ജി. ഡിപ്ലോമ ഇൻ ഡേറ്റ സയൻസസ് ആൻഡ് അനലിറ്റിക്സ് കോഴ്‌സിന് 2021-22 വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി ജൂൺ 18 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റിൽ അപേക്ഷഫോമും മറ്റു വിശദംശങ്ങളും ഉണ്ട്.