എം.എ.മ്യൂസിക്, എം.എസ്‌സി. നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി പ്രോഗ്രാമുകളിലേക്ക് 2021-22 വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയം ജൂലായ് 31-ന് വൈകുന്നേരം അഞ്ചുവരെ നീട്ടി. പ്രോഗ്രാമുമായി ബന്ധപ്പെട്ട സംശയങ്ങൾ 0497 2806404, 9895232334 (മ്യൂസിക്), 0497 2806402, 9847421467 (നാനോ സയൻസ്) നമ്പറുകളിൽ ലഭിക്കും. രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾക്ക് 0497-2715261, 7356948230 നമ്പറുകളിൽ ബന്ധപ്പെടാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ഇന്റേണൽ മാർക്ക്

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2021) പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ ജൂലായ് 27 വരെ അപ്‌ലോഡ് ചെയ്യാം. ഹാർഡ് കോപ്പി ജൂലായ് 29-നകം സർവകലാശാലയിൽ സമർപ്പിക്കണം.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.ബി.എ. (ഏപ്രിൽ 2021) പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ ജൂലായ് 29 മുതൽ ഓഗസ്റ്റ് മൂന്നുവരെ വരെ അപ്‍‌ലോഡ് ചെയ്യാം. ഹാർഡ് കോപ്പി ഓഗസ്റ്റ് ആറിനകം സർവകലാശാലയിൽ സമർപ്പിക്കണം.

ഒന്നാം സെമസ്റ്റർ ബി.എഡ്. (നവംബർ 2020) പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ ജൂലായ് 30 വരെ അപ്‌ലോഡ് ചെയ്യാം. ഹാർഡ് കോപ്പി ഓഗസ്റ്റ് നാലിനകം സർവകലാശാലയിൽ സമർപ്പിക്കണം.

തീയതി നീട്ടി

രണ്ടാംവർഷ വിദൂര വിദ്യാഭ്യാസ ബിരുദ (ഏപ്രിൽ 2021) പരീക്ഷകൾക്ക് പിഴയോടെ അപേക്ഷിക്കുതിനുള്ള അവസാന തീയതി ജൂലായ് 30 വരെ നീട്ടി. അപേക്ഷകളുടെ ഹാർഡ് കോപ്പിയും ചലാനും സർവകലാശാലയിൽ സമർപ്പിക്കണം.

പരീക്ഷാഫീസ്

രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദാനന്തര ബിരുദ (ജൂൺ 2021) പരീക്ഷാഫീസ് വിവരങ്ങൾ വെബ്സൈറ്റിൽ.

ഹാൾടിക്കറ്റ്

ജൂലായ് 28-ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.ബി.എ. (ഏപ്രിൽ 2021) പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭിക്കും.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.കോം. (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2020 പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും ഓഗസ്റ്റ് ഒൻപതിന്‌ വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.