മൂന്നാം സെമസ്റ്റർ എം.ടി.ടി.എം. (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2020 പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും ഓഗസ്റ്റ് 10-വരെ അപേക്ഷിക്കാം.

പ്രായോഗിക പരീക്ഷ

നാലാം സെമസ്റ്റർ ബി.പി.എഡ്. (റഗുലർ/ സപ്ലിമെന്ററി) പ്രായോഗിക പരീക്ഷകൾ ജൂലായ് 31, ഓഗസ്റ്റ് രണ്ട് തീയതികളിലും നാലാം സെമസ്റ്റർ എം.പി.എഡ്. (റഗുലർ/സപ്ലിമെന്ററി) പ്രായോഗികപരീക്ഷകൾ ജൂലായ് 29, 30 തീയതികളിലുമായി പഠനവകുപ്പിൽ നടക്കും.

വോട്ടർപട്ടിക

സർവകലാശാല അക്കാദമിക് കൗൺസിലിലേക്ക് ബിരുദാനന്തരബിരുദ വിദ്യാർഥികളിൽനിന്ന് ഫാക്കൽറ്റി അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക ജൂലായ് 30-ന് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പി.ജി.ഡി.ഡി.എസ്.എ. എസ്‌‌സി./ എസ്.ടി. സ്പോട്ട് പ്രവേശനം

പി.ജി.ഡി.ഡി.എസ്‌.എ. (പി.ജി. ഡിപ്ലോമ ഇൻ ഡേറ്റാ സയൻസ്-അനലിറ്റിക്സ്) കോഴ്‌സിൽ സംവരണം ചെയ്ത എസ്‌.സി., എസ്.ടി. സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ ജൂലായ് 30-ന് രാവിലെ 10.30-ന് മങ്ങാട്ടുപറമ്പ് കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിലെത്തണം. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 7306607968.