കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഓൺലൈൻ പരീക്ഷകൾക്ക്‌ മാറ്റമില്ല

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ബി.പി.എഡ്. (റെഗുലർ/സപ്ലിമെന്ററി, മേയ് 2020) പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും മേയ് 10-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.