കണ്ണൂർ: കണ്ണൂർ സർവകലാശാല ആറാം സെമസ്റ്റർ ബിരുദ മൂല്യനിർണയ ക്യാമ്പ് ഒരുദിവസം കൂടി നീട്ടി. കാഞ്ഞങ്ങാട് എൻ.എ.എസ്. കോളേജ്, സർസയ്യിദ് കോളേജ്, സർവകലാശാല താവക്കര കാമ്പസ് എന്നീ ക്യാമ്പുകൾ 27-ന് കൂടി പ്രവർത്തിക്കും. ഇനിയും മാർക്ക് ചേർക്കാനുള്ള അധ്യാപകർക്ക് മൂന്നുമണിക്കുള്ളിൽ കേന്ദ്രങ്ങളിലെത്തി ഇത് ചെയ്യാമെന്ന് പരീക്ഷാ കൺട്രോളർ ഡോ. പി.ജെ.വിൻസന്റ് അറിയിച്ചു.