അഞ്ചാം സെമസ്റ്റർ ബിരുദ(നവംബർ 2020)പരീക്ഷകളുടെ ഇന്റേണൽ മാർക്ക് മാർച്ച് ഒന്നിന് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി സമർപ്പിക്കാം.

പരീക്ഷാവിജ്ഞാപനം

രണ്ടാംസെമസ്റ്റർ എം.ഫിൽ. ഫിസിക്കൽ എജ്യൂക്കേഷൻ (റഗുലർ/സപ്ലിമെന്ററി) ജൂൺ 2020 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. അപേക്ഷകളും ഡസേർട്ടേഷനും മാർച്ച് ഒന്നിന് വൈകീട്ട് അഞ്ചിനകം സർവകലാശാലയിൽ ലഭിക്കണം.

നിയമനം

സർവകലാശാലയിൽ എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ) തസ്തികയിൽ ഒരുവർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷ മാർച്ച് മൂന്നിന് വൈകീട്ട് അഞ്ചിനുമുൻപ് രജിസ്ട്രാർക്ക് നേരിട്ടോ registrar@kannuruniv.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ ലഭിക്കണം. അഭിമുഖം മാർച്ച് ആറിന് രാവിലെ 9.30-ന്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.