സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും അംഗീകൃത ഗവേഷണകേന്ദ്രങ്ങളിലും 2021-22 വർഷത്തെ പിഎച്ച്.ഡി. പ്രവേശനത്തിന് അർഹരിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 11 വരെ സർവകലാശാലാ വെബ്‌സൈറ്റിൽ (www.kannuruniversity.ac.in) ഓൺലൈനായി രജിസ്റ്റർചെയ്യാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും ഡയറക്ടർ, റിസർച്ച് ഡയറക്ടറേറ്റ്, കണ്ണൂർ സർവകലാശാല, താവക്കര കാമ്പസ്, കണ്ണൂർ 670002 എന്ന വിലാസത്തിൽ ഒക്ടോബർ 15-ന് വൈകുന്നേരം അഞ്ചിന് മുൻപായി നൽകണം. വിശദാംശങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

പി.ജി. പ്രവേശനം: ട്രയൽ അലോട്ട്മെന്റ്

സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2021-22 അധ്യയനവർഷത്തെ പി.ജി. പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് ലോഗിൻ ചെയ്ത് അലോട്ട്മെന്റ് വിവരങ്ങൾ അറിയാം. അപേക്ഷയിലെ പിഴവുകൾ തിരുത്താനും ഓപ്ഷൻ മാറ്റാനും സെപ്റ്റംബർ 29-ന് വൈകുന്നേരം അഞ്ചുവരെ അവസരമുണ്ട്. അപേക്ഷയിലെ പേര്, ജനനത്തീയതി എന്നിവയിലെ പിഴവുകൾ തിരുത്താൻ ആപ്ലിക്കേഷൻ നമ്പറും ആവശ്യമായ രേഖകളും സഹിതം pgsws@kannuruniv.ac.in എന്ന ഇ മെയിലിലേക്ക്‌ അപേക്ഷ സമർപ്പിക്കാം. ഹെൽപ്പ് ലൈൻ നമ്പറുകൾ: 04972 715261, 7356948230. ഇ മെയിൽ: pgsws@kannuruniv.ac.in

എം.എൽ.ഐ.എസ്‌സി. സീറ്റൊഴിവ്

സർവകലാശാല താവക്കര കാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലേക്ക് മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിന് പട്ടികവർഗ വിഭാഗത്തിനായി സംവരണംചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 28-ന് രാവിലെ 10.30-ന് വകുപ്പ് മേധാവിക്ക് മുൻപാകെ ഹാജരാകണം. ഫോൺ: 9895649188.

എം.എസ്‌സി. എൻവയൺമെൻറൽ സയൻസ് സീറ്റൊഴിവ്

സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയൺമെന്റൽ സ്റ്റഡീസിൽ എം.എസ്‌സി. എൻവയൺമെൻറൽ സയൻസ് പ്രോഗ്രാമിന് മൂന്ന് എൻ.ആർ.െഎ. സീറ്റുകൾ ഒഴിവുണ്ട്. സെപ്റ്റംബർ 29-ന് മുൻപ് അപേക്ഷിക്കണം. ഫോൺ: 8301862652, 9847081677.

എം.എസ്‌സി. മോളിക്യുലാർ ബയോളജി

സർവകലാശാലയുടെ നീലേശ്വരം പാലാത്തടം ഡോ. പി.കെ.രാജൻ മെമ്മോറിയൽ കാമ്പസിലെ എം.എസ്‌സി. മോളിക്യുലാർ ബയോളജി കോഴ്സിലേക്ക് പട്ടികവർഗ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. സെപ്റ്റംബർ 28-ന് ഉച്ചയ്ക്ക് 12-ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിപ്പാർട്ട്മെന്റിൽ ഹാജരാകണം. ഫോൺ: 9663749475, 04672 284256.

ഇന്റേണൽ മാർക്ക് സമർപ്പണം

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ പി.ജി. (ഒക്ടോബർ 2020) പരീക്ഷകളുടെ ഇന്റേണൽ അസസ്‍മെന്റ് മാർക്ക് സെപ്റ്റംബർ 29 മുതൽ ഒക്ടോബർ എട്ട് (വൈകുന്നേരം അഞ്ച്) വരെ സമർപ്പിക്കാം.