ധർമശാല കാമ്പസിലെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലേക്ക് ടെന്യുവർ ബേസിൽ (രണ്ടുവർഷത്തേക്ക്) പ്രൊഫസർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിലേക്ക് ഓഫ് ലൈനിൽ അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഡിസംബർ എട്ടുവരെ നീട്ടി. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷ പുനഃക്രമീകരിച്ചു

2009 സിലബസിലുള്ള ആറാം സെമസ്റ്റർ ബി.ബി.എം. (മേഴ്സി ചാൻസ്) 6B17BBM: സർവീസ് മാർക്കറ്റിങ് പരീക്ഷ ഡിസംബർ ഒന്നിന്‌ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.

ഇന്റേണൽ മാർക്ക്

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2021) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 30-ന്‌ വൈകീട്ട് അഞ്ചുവരെ സമർപ്പിക്കാം.

പരീക്ഷാഫലം

ആറാം സെമസ്റ്റർ എം.സി.എ./എം.സി.എ. ലാറ്ററൽ എൻട്രി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്), മേയ് 2021 പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ ഡിസംബർ ആറുവരെ സ്വീകരിക്കും.

പ്രായോഗിക പരീക്ഷകൾ

നാലാം സെമസ്റ്റർ ബി.എസ്‌സി. കെമിസ്ട്രി റഗുലർ/സപ്ലിമെന്ററി ഏപ്രിൽ 2021 പ്രായോഗിക പരീക്ഷകൾ 26 മുതൽ അതതു കോളേജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.