സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകൾ (ഗവ./എയ്ഡഡ്/സെൽഫ് ഫിനാൻസിങ്), ടീച്ചർ എജ്യുക്കേഷൻ സെന്ററുകൾ എന്നിവിടങ്ങളിലെ ദ്വിവർഷ ബി.എഡ്. കോളേജുകളിലേക്കുള്ള 2021-22 അധ്യയനവർഷത്തെ ഏകജാലക പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ രണ്ടിന് വൈകുന്നേരം അഞ്ചിന് മുൻപായി അപേക്ഷിക്കണം. രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങളും പ്രോസ്പെക്ടസും www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. കമ്യൂണിറ്റി, മാനേജ്മെന്റ്, സ്പോർട്സ് ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ/സെന്ററുകളിൽ അപേക്ഷ നൽകണം. ഓണ്‍ലൈ൯ രജിസ്ട്രേഷ൯ ഫീ: 555 രൂപ (എസ്.സി., എസ്.ടി.-170 രൂപ). ഫീസ് എസ്.ബി.െഎ. ഇ പേ വഴി അടയ്ക്കണം. ഹെൽപ്പ് ലൈൻ നമ്പർ: 0497 2715261, 7356948230. ഇ.മെയിൽ: bedsws@kannuruniv.ac.in

അഫ്‍സൽ-ഉൽ-ഉലമ

അഫിലിയേറ്റഡ് ഓറിയന്റൽ ടൈറ്റിൽ കോളേജുകളിൽ 2021-22 ഒന്നാംവർഷ ബി.എ. അഫ്‍സൽ-ഉൽ-ഉലമ ബിരുദ കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ അഞ്ചുവരെ അപേക്ഷ സമർപ്പിക്കാം. ഇതുസംബന്ധിച്ച സർക്കുലർ സർവകലാശാലാ വെബ്സൈറ്റിൽ (www.kannuruniversity.ac.in).

അപേക്ഷ ക്ഷണിച്ചു

പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിലെ 2021-22 വർഷം എം.എ. ഭരതനാട്യം, ബി.എ. ഭരതനാട്യം, ബി.എ. കർണാടക സംഗീതം എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ എട്ടുവരെ അപേക്ഷിക്കാം. ഇതുസംബന്ധിച്ച സർക്കുലർ സർവകലാശാലാ വെബ്‌സൈറ്റിൽ (www.kannuruniversity.ac.in). കൂടുതൽ വിശദാംശങ്ങൾക്ക്: www.lasyafinearts.com ഫോൺ: 9847260010.

ഹാൾടിക്കറ്റ്

സെപ്റ്റംബർ 28-ന് തുടങ്ങുന്ന ഒന്നാംവർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി ഏപ്രിൽ 2021 പരീക്ഷയുടെ (റഗുലർ/വിദൂരവിദ്യാഭ്യാസം) ഹാൾടിക്കറ്റുകളും ടൈംടേബിളും വെബ്‌സൈറ്റിൽനിന്ന്‌ ഡൗൺലോഡ് ചെയ്യാം. ഹാൾടിക്കറ്റിന്റെ പ്രിന്റൗട്ടിൽ ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തി, ഹാൾടിക്കറ്റിൽ പറഞ്ഞിട്ടുള്ള പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണം. ഒന്നാംവർഷ പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികളുടെ പരീക്ഷ പിന്നീട് നടത്തും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ പരീക്ഷാ വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0497 2715478.

പരീക്ഷാവിജ്ഞാപനം

ഒന്നാം സെമസ്റ്റർ എം.എഡ്., നവംബർ 2020 റഗുലർ പരീക്ഷകൾക്ക് സെപ്റ്റംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് 28-നകം സർവകലാശാലയിൽ ലഭിക്കണം. ഒന്നാം സെമസ്റ്റർ എം.എ. ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ്, നവംബർ 2020 റഗുലർ പരീക്ഷകൾക്ക് സെപ്റ്റംബർ 25 മുതൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് ഒക്ടോബർ ഒന്നിനകം സർവകലാശാലയിൽ ലഭിക്കണം.

ടൈംടേബിൾ

സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാംസെമസ്റ്റർ റഗുലർ യു.ജി./പി.ജി. (എം.എഡ്., എം.എ. ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് ഒഴികെ), നവംബർ 2020 പരീക്ഷകളുടെ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ. ഒക്ടോബർ 12-ന് തുടങ്ങുന്ന രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

പരീക്ഷ പുനഃക്രമീകരിച്ചു

കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിൽ സെപ്റ്റംബർ 27-ന് നടത്താൻ നിശ്ചയിച്ച ആറാംസെമസ്റ്റർ ബി.ടെക്. (സപ്ലിമെന്ററി-2007 അഡ്മിഷൻ മുതൽ-പാർട്ട് ടൈം ഉൾപ്പടെ), മേയ് 2020 ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിന്റെ ‘2K6EE607(PR) ഇലക്ട്രിക്കൽ മെഷീൻസ് ലാബ് II’ പ്രായോഗിക പരീക്ഷകൾ സെപ്റ്റംബർ 29-ലേക്ക് മാറ്റി.

പരീക്ഷാഫലം

സർവകലാശാലാ പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം.എൽ.ഐ. എസ്‌.സി. റഗുലർ/സപ്ലിമെന്ററി (മേയ് 2021) പരീക്ഷാഫലം സർവകലാശാലാ വെബ്സൈറ്റിൽ. പുനർമൂല്യനിർണയം/സൂക്ഷ്മപരിശോധന/ പകർപ്പ് എന്നിവയ്ക്ക് ഒക്ടോബർ ആറിന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.

പ്രായോഗിക പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.എ. ഭരതനാട്യം, നവംബർ 2020 പ്രായോഗിക പരീക്ഷകൾ സെപ്റ്റംബർ 28-ന് പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ നടക്കും. രജിസ്റ്റർചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.

എൽഎൽ.എം. സീറ്റൊഴിവ്

സർവകലാശാലയുടെ തലശ്ശേരി നിയമവകുപ്പിൽ 2021-22 വർഷത്തേക്കുള്ള എൽഎൽ.എം. പ്രവേശനത്തിന് താഴെ പറയുന്ന വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. എസ്.സി.-മൂന്ന്, എസ്.ടി.-ഒന്ന്, ഒ.ബി.എക്സ്.-ഒന്ന്. താത്പര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബർ 28-ന് രാവിലെ 11-ന് വകുപ്പ് മേധാവി മുമ്പാകെ ഹാജരാകണം. ഫോൺ: 9961936451.