പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിലെ ഐ.ടി. സെൻറ്ററിൽ എം.സി.എ. പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 26 വരെ അപേക്ഷിക്കാം. ഫോൺ: 9995092159.

എം.എസ്‌സി. അപ്ലൈഡ് സുവോളജി സീറ്റൊഴിവ്

മാനന്തവാടി കാമ്പസിലെ ജന്തുശാസ്ത്രപഠനവകുപ്പിൽ എം.എസ്‌സി. അപ്ലൈഡ് സുവോളജി പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിൽ മൂന്നു സീറ്റുകൾ ഒഴിവുണ്ട്. അഭിമുഖം 29-ന് വകുപ്പ് മേധാവി മുൻപാകെ. ഫോൺ: 9847803136.

സമ്പർക്ക ക്ലാസുകൾ

വിദൂര വിദ്യാഭ്യാസവിഭാഗം മൂന്നാം വർഷ ബിരുദവിദ്യാർഥികളുടെ സമ്പർക്ക ക്ലാസുകൾ 27-നും 28-നും (രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ) കണ്ണൂർ എസ്.എൻ. കോളേജ്, കാഞ്ഞങ്ങാട് എൻ.എ.എസ്. കോളേജ്, മാനന്തവാടി മേരിമാതാ കോളേജ്, തളിപ്പറമ്പ് സർ സയ്യിദ് കോളേജ് എന്നീ പഠനകേന്ദ്രങ്ങളിൽ നടത്തും. വിശദാംശങ്ങൾ വെബ് സൈറ്റിൽ.

ടൈംടേബിൾ

ഡിസംബർ എട്ടിന് തുടങ്ങുന്ന ആറാംസെമസ്റ്റർ ബിരുദ കോവിഡ് സ്പെഷ്യൽ (ഏപ്രിൽ 2021) പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ. സർവകലാശാല ആസ്ഥാനമാണ് പരീക്ഷാകേന്ദ്രം.

ഡിസംബർ എട്ടിന് തുടങ്ങുന്ന എട്ടാം സെമസ്റ്റർ ബി.ടെക്. സപ്ലിമെന്ററി (2007 അഡ്മിഷൻ മുതൽ), ഏപ്രിൽ 2020 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. 2007 മുതൽ 2010 വരെയുള്ള അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണിത്.