സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിലെ ഭൂമിശാസ്ത്രവകുപ്പിൽ എം.എസ്‌സി. ജ്യോഗ്രഫി പ്രോഗ്രാമിൽ എസ്‌.സി. (രണ്ട്), എസ്.ടി. (ഒന്ന്) സീറ്റൊഴിവുണ്ട്. ഈ സീറ്റുകളിലേക്ക് പ്രവേശനത്തിനായി ഇതര സംവരണ വിഭാഗത്തിൽനിന്നുമുള്ള യോഗ്യതയുള്ള വിദ്യാർഥികൾക്കായി സ്പോട്ട് അഡ്മിഷൻ നടത്തും. കൂടാതെ ഇ.ഡബ്ല്യു.എസ്. വിഭാഗത്തിന് സംവരണം ചെയ്ത രണ്ടു സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷനും നടത്തും. അഭിമുഖം 26-ന് രാവിലെ 11-ന് ഭൂമിശാസ്ത്രവകുപ്പിൽ. ഫോൺ: 9447085046.

ഹാൾടിക്കറ്റ്

രണ്ടാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ്/എം.കോം. (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്- 2014 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ.

പുനർമൂല്യനിർണയ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം.ബി.എ. (ഒക്ടോബർ 2020) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാലാ വെബ്സൈറ്റിൽ.

പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി.പി.എഡ്. (റെഗുലർ/ സപ്ലിമെന്ററി), മേയ് 2021 പരീക്ഷാഫലം സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധന/ഫോട്ടോകോപ്പി/സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ ഡിസംബർ മൂന്നുവരെ സ്വീകരിക്കും.