ഒന്നും രണ്ടും കംബൈൻഡ് സെമസ്റ്റർ സെമസ്റ്റർ ബി.ടെക്. (സപ്ലിമെന്ററി) ജനുവരി 2020 പരീക്ഷകൾ ഓഗസ്റ്റ് ആറിന് ആരംഭിക്കും. 2007 മുതൽ 2010 വരെയുള്ള അഡ്മിഷൻ റെഗുലർ/പാർട് ടൈം വിദ്യാർഥികൾക്ക് ഇത് അവസാന അവസരമാണ്.

ബി.എ. എൽഎൽ.ബി. പരീക്ഷകൾ

അഞ്ചാം സെമസ്റ്റർ ബി.എ. എൽഎൽ.ബി. (റഗുലർ/സപ്ലിമെന്ററി), നവംബർ 2020 പരീക്ഷകൾ ഓഗസ്റ്റ് 10-ന് ആരംഭിക്കും.

പരീക്ഷാഫലം

പാർട്ട് II-മൂന്നാം സെമസ്റ്റർ എം.എസ്‌സി. മെഡിക്കൽ മൈക്രോബയോളജി/മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി (2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) നവംബർ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓഗസ്റ്റ് അഞ്ചിന് അഞ്ചു വരെ സർവകലാശാലയിൽ സ്വീകരിക്കും.

പ്രോജക്ട് വൈവ/പ്രായോഗിക പരീക്ഷകൾ

ഏപ്രിൽ 2021-ലെ നാലാം സെമസ്റ്റർ പി.ജി. ഡിഗ്രി (സി.ബി.എസ്.എസ്.-റഗുലർ/സപ്ലിമെന്ററി) പ്രോഗ്രാമുകളുടെ പ്രോജക്ട് വൈവ/പ്രായോഗിക പരീക്ഷകൾ ചുവടെ സൂചിപ്പിച്ച തീയതികളിൽ നടക്കും.

എം.എസ്‌സി. ജിയോളജി-ജൂലായ് 26 മുതൽ (കാസർകോട് ഗവ. കോളേജ്).

എം.എ.ഹിസ്റ്ററി- ജൂലായ് മുതൽ (അതത് കേന്ദ്രങ്ങളിൽ).

എം.കോം.- ജൂലായ് 27 മുതൽ (ഓൺലൈൻ).

എം.എസ്‌സി. ഫിസിക്സ് -ജൂലായ് 28 മുതൽ (അതത് കേന്ദ്രങ്ങളിൽ).

എം.എ. ഇക്കണോമിക്സ്- ജൂലായ് 29 (ഓൺലൈൻ).

എം.എ. ഇംഗ്ലീഷ് -ജൂലായ് 27, 28 (ഓൺലൈൻ).

ടൈംടേബിൾ വെബ്‌സൈറ്റിലുണ്ട്. രജിസ്റ്റർചെയ്ത വിദ്യാർഥികൾ അതത് കോളേജുമായി ബന്ധപ്പെടണം.

അസി. പ്രൊഫസർ നിയമനം

നീലേശ്വരം പി.കെ.രാജൻ മെമ്മോറിയൽ കാമ്പസിലെ ഹിന്ദിപഠന വകുപ്പിൽ രണ്ട് ഒഴിവുകളിലേക്ക് അസി. പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. പിഎച്ച്‌.ഡി./നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന. ബയോഡേറ്റ, യോഗ്യതാസർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത് ജൂലായ് 30-ന് അഞ്ചുമണിക്കകം hodhindi@kannuruniv.ac.in എന്ന ഇ-മെയിൽ ഐ.ഡി.യിലേക്ക് അയക്കണം. ഇൻറർവ്യു തീയതി, സമയം എന്നിവ പിന്നീടറിയിക്കും. ഫോൺ: 9847859018.