നീലേശ്വരം മടിക്കൈ മോഡൽ കോളേജിൽ 2021-22 അധ്യയനവർഷം തുടങ്ങാൻ അനുമതി ലഭിച്ച എം.കോം. ഫിനാൻസ് പ്രോഗ്രാം പ്രവേശനത്തിന് കോളേജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാം. ഓൺലൈനായോ ഓഫ്‌ലൈനായോ അപേക്ഷ നല്കാം. രജിസ്ട്രേഷൻ ഫീ (ജനറൽ വിഭാഗം 420 രൂപ, എസ്.സി./എസ്.ടി. വിഭാഗം 100 രൂപ) SBI collect Kannur university മുഖാന്തരം അടയ്ക്കണം. 25 വരെ അപേക്ഷിക്കാം. ഫോൺ: 04672 240911, 9447070714.

രണ്ടാംവർഷ പി.ജി. (വിദൂരവിദ്യാഭ്യാസം) ഹാൾ ടിക്കറ്റുകൾ

ഡിസംബർ ഒന്നിന് തുടങ്ങുന്ന രണ്ടാംവർഷ പി.ജി. (വിദൂര വിദ്യാഭ്യാസം) 2017, 2018, 2019 അഡ്മിഷൻ വിദ്യാർഥികളുടെ ഹാൾ ടിക്കറ്റുകൾ യൂണിവേഴ്സിറ്റി വെബ്‌സൈറ്റിൽനിന്ന്‌ ഡൗൺലോഡ് ചെയ്യാം. ഹാൾ ടിക്കറ്റുകൾ പ്രിന്റെടുത്ത് ഫോട്ടോ പതിച്ച് അറ്റസ്റ്റ്‌ ചെയ്ത്‌, അതിൽ പറഞ്ഞിരിക്കുന്ന സെന്ററിൽ പരീക്ഷയ്ക്ക് ഹാജരാകണം. 2016 അഡ്മിഷനും അതിനു മുമ്പുമുള്ള വിദ്യാർഥികൾ താഴെപ്പറയുന്ന പരീക്ഷാകേന്ദ്രങ്ങളിൽനിന്ന്‌ ഹാൾടിക്കറ്റുകൾ വാങ്ങി, അവിടെത്തന്നെ പരീക്ഷയെഴുതണം. ഹാൾ ടിക്കറ്റുകൾ ചൊവ്വാഴ്ച മുതൽ ലഭിക്കും.

അപേക്ഷിച്ച പരീക്ഷാകേന്ദ്രങ്ങളും അനുവദിച്ച സെന്ററുകളും: (അനുവദിച്ച സെന്ററുകൾ ബ്രാക്കറ്റിൽ )

* മഞ്ചേശ്വരം ജി.പി.എം. കോളേജ്, കാസർകോട് ഗവ. കോളേജ്, രാജപുരം സെയ്ന്റ് പയസ് കോളേജ്, കാഞ്ഞങ്ങാട് നെഹ്രു കോളേജ് (കാസർകോട് ഗവ. കോളേജ്)

* പയ്യന്നൂർ കോളേജ്, തളിപ്പറമ്പ് സർ സയ്യദ് കോളേജ്, മാടായി സി.എ.എസ്. കോളേജ്, ശ്രീകണ്ഠപുരം എസ്.ഇ.എസ്. കോളേജ് (തളിപ്പറമ്പ് സർ സയ്യിദ് കോളേജ്)

* തലശ്ശേരി ബ്രണ്ണൻ കോളേജ്, പള്ളിക്കുന്ന് കെ.എം.എം. കോളേജ്, തോട്ടട എസ്.എൻ. കോളേജ് (തോട്ടട എസ്.എൻ. കോളേജ്)

* കൂത്തുപറമ്പ് നിർമലഗിരി കോളേജ്, മട്ടന്നൂർ പി.ആർ.എൻ.എസ്.എസ്. കോളേജ്, ഇരിട്ടി എം.ജി.കോളേജ് (ഇരിട്ടി എം.ജി.കോളേജ്)

* മാനന്തവാടി ഗവ. കോളേജ് (മാനന്തവാടി ഗവ. കോളേജ്)

എൽഎൽ.എം. സീറ്റൊഴിവ്

മഞ്ചേശ്വരം നിയമപഠനവകുപ്പിൽ എൽഎൽ.എം. കോഴ്സിൽ പ്രവേശനത്തിന് ചില വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. എസ്.ടി. (ഒന്ന്), എസ്.സി. (മൂന്ന്), ജനറൽ (ആറ്), മുസ്‍ലിം (ഒന്ന്), ഇ.ടി.ബി. (രണ്ട്), ഒ.ബി.എച്ച്. (ഒന്ന്), ഒ.ബി.എക്സ്/എൽ.സി. (ഒന്ന്). വിദ്യാർഥികൾ 27-ന് 11-ന് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാകണം. വിലാസം: സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം കാമ്പസ്, മഞ്ചേശ്വരം(പി.ഒ.), കാസർകോട്. ഫോൺ: 9961936451.