സര്‍വകലാശാലയിൽ ഡയറക്ടര്‍ ഓഫ് സ്റ്റുഡൻറ്് സര്‍വീസസ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും അനുബന്ധ രേഖകളുമടങ്ങിയ അപേക്ഷ ബന്ധപ്പെട്ട ഓഫീസ് മേധാവി വഴി ഓഗസ്റ്റ് മൂന്നിന് വൈകുന്നേരം നാലിന് മുമ്പ് സമര്‍പ്പിക്കണം. വിവരങ്ങൾ സര്‍വകലാശാലാ വെബ്‌സൈറ്റിൽ.

പി.ജി.ഡി.ഡി.എസ്.എ. പ്രവേശനം

പി.ജി.ഡി.ഡി.എസ്.എ. (പി.ജി. ഡിപ്ലോമ ഇൻ ഡേറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്) 2021-22 പ്രവേശനപരീക്ഷ വഴി യോഗ്യത നേടിയവർക്കുള്ള പ്രവേശനം ജൂലായ് 26-ന് രാവിലെ 9.30-ന് നടക്കും. കണ്ണൂർ സർവകലാശാല മങ്ങാട്ടുപറമ്പ് കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിലാണ് നടത്തുക. റാങ്ക് ലിസ്റ്റും വിശദാംശങ്ങളും വെബ്സൈറ്റിൽ.

സംവരണ സീറ്റുകൾ

പി.‌ജി.‌ഡി.‌ഡി.‌എസ്‌.എ. കോഴ്സിന് എസ്‌.സി., എസ്.ടി. വിഭാഗങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജൂലായ് 26-ന് ഉച്ചയ്ക്ക് 11-ന് മങ്ങാട്ടുപറമ്പ് കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൽ എത്തണം.

ഇന്റേണൽ മാർക്ക്

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തരബിരുദ (ഏപ്രിൽ 2021) പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ ഇതുവരെ സമർപ്പിക്കാത്ത കോളേജുകൾ ജൂലായ് 27-നകം അപ്‌ലോഡ് ചെയ്യണം.

ടൈംടേബിൾ

ഒൻപതാം സെമസ്റ്റർ ബി.എ. എൽഎൽ.ബി. സപ്ലിമെന്ററി (2011-2015 അഡ്മിഷൻ), നവംബർ 2020 പരീക്ഷകളുടെയും 2019 സെഷൻ കോവിഡ് സ്പെഷ്യൽ പരീക്ഷകളുടെയും ടൈംടേബിൾ വെബ്സൈറ്റിൽ.

പരീക്ഷാഫലം

സർവകലാശാലാ പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ് (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2020 പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും ഓഗസ്റ്റ് മൂന്നിന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.