ഫെബ്രുവരി 26-ന് തുടങ്ങുന്ന ഒന്നാംവർഷ വിദൂരവിദ്യാഭ്യാസ ഡിഗ്രി പരീക്ഷ ഏപ്രിൽ 2020 (2011 അഡ്മിഷൻ മുതൽ 2018 വരെയുള്ള വിദ്യാർഥികളുടെ മാത്രം സപ്ലിമെന്ററി/ഇംപ്രൂവ്മെൻറ്) ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ. ഹാൾടിക്കറ്റ് പ്രിന്റെടുത്ത് ഫോട്ടോ ഒട്ടിച്ച് അറ്റസ്റ്റ് ചെയ്ത് അതിൽ പറഞ്ഞ കേന്ദ്രത്തിൽ പരീക്ഷയെഴുതണം.
ഇന്റേണൽ മാർക്ക്: തിയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (ഒക്ടോബർ 2020), അഞ്ചാം സെമസ്റ്റർ ബിരുദം (നവംബർ 2020 ) പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ അപ്ലോഡ് ചെയ്യാനുള്ള തിയതി ഫെബ്രുവരി 26-ന് വൈകുന്നേരം അഞ്ചുവരെ നീട്ടി.