കണ്ണൂർ സർവകലാശാല രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബി.എ. സോഷ്യോളജി, ബി.എ. ഇക്കണോമിക്സ് വിദ്യാർഥികൾക്ക് പൊതുവായുള്ള SDE2C02HIS- ‘കൊളോണിയലിസം ആൻഡ് നാഷണൽ മൂവ്മെന്റ് ഇൻ മോഡേൺ ഇന്ത്യ’ പേപ്പറിന്റെ പരീക്ഷ ഡിസംബർ 31-ന് ഉച്ചയ്ക്ക് നടക്കും. രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് സമയം. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.