ഒക്ടോബർ 18, 20, 22 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാംവർഷ വിദൂരവിദ്യാഭ്യാസ ബിരുദപരീക്ഷകൾ യഥാക്രമം ഒക്ടോബർ 25, 27, 29 തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. ഒക്ടോബർ 26 മുതലുള്ള മറ്റു പരീക്ഷകൾ മുൻനിശ്ചയിച്ച ടൈംടേബിൾ പ്രകാരം നടക്കും.

ഒക്ടോബർ 21-ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി.എഡ്. (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷകൾ നവംബർ രണ്ടിന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. ഒക്ടോബർ 25 മുതലുള്ള പരീക്ഷകൾ ടൈംടേബിൾ പ്രകാരം നടക്കും.

എം.എസ്‌സി. ഫിസിക്സ് സീറ്റൊഴിവ്

പയ്യന്നൂർ കാമ്പസിലെ ഭൗതികശാസ്ത്രപഠനവകുപ്പിൽ എം.എസ്‌സി. ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്) 2021-23 പ്രോഗ്രാമിലേക്ക് സംവരണസീറ്റുകൾ എസ്‌.സി. വിഭാഗത്തിന് മൂന്നും എസ്.ടി. വിഭാഗത്തിന് ഒന്നും ഒഴിവുണ്ട്. അസ്സൽ രേഖകൾ, ആവശ്യത്തിനുള്ള പകർപ്പുകൾ സഹിതം ഒക്ടോബർ 23-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0497 2806401, 9447458499.

എം.എസ്‌സി. മോളിക്യൂലർ ബയോളജി സീറ്റൊഴിവ്

നീലേശ്വരം പാലാത്തടം ഡോ. പി.കെ.രാജൻ മെമ്മോറിയൽ കാമ്പസിലെ എം.എസ്‌സി. മോളിക്യൂലർ ബയോളജി കോഴ്സിലേക്ക് പട്ടികജാതി (എസ്.സി.) വിഭാഗത്തിനായി സംവരണംചെയ്തിട്ടുള്ള രണ്ട് സീറ്റുകൾ ഒഴിവുണ്ട്. ഒക്ടോബർ 22-ന് രാവിലെ 11-ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിപ്പാർട്ട്മെന്റിൽ ഹാജരാകണം. ഫോൺ: 9663749475, 0467 2284256.

എം.കോം. ഫിനാൻസ് പ്രവേശനം

ഇരിട്ടി കോളേജ് ഓഫ് അപ്ളൈഡ് സയൻസിൽ 2021-22 അധ്യയന വർഷം തുടങ്ങുന്ന എം.കോം. ഫിനാൻസ് പ്രോഗ്രാം പ്രവേശനത്തിന് കോളേജിൽ നേരിട്ട് അപേക്ഷിക്കാം. 2021-22 അധ്യയനവർഷത്തെ പി.ജി. പ്രോസ്പെക്ടസ്‌ അടിസ്ഥാനമാക്കിയാണ് അഡ്മിഷൻ നടത്തുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 26. കോളേജ് അഡ്മിഷൻ നവംബർ ഒന്നുമുതൽ മൂന്നുവരെയാണ്. ഫോൺ: 8547003404, 0490 2423044 email: casiritty@ihrd.ac.in.

ബി.എഡ്. പ്രവേശനം

ബി.എഡ്. പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് ഒക്ടോബർ 21-ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ ഒക്ടോബർ 23-ന് വൈകുന്നേരം അഞ്ചിന് മുൻപായി

bedsws@kannuruniv.ac.in എന്ന വിലാസത്തിൽ ഇ മെയിൽ അയക്കണം. ഫോൺ: 0497 2715261, 7356948230. email id :bedsws@kannuruniv.ac.in. Website :www.admission.kannuruniversity.ac.in.