പയ്യന്നൂർ കാമ്പസിൽ പ്രവർത്തിക്കുന്ന കെമിസ്ട്രി ഡിപ്പാർട്ട്‌മെന്റിൽ ദിവസവേതനാടിസ്ഥാനത്തിൽ ഈഴവ/തീയ്യ/ ബില്ലവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒഴിവിലേക്ക് ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി. എസ്‌സി. കെമിസ്ട്രി ആണ് യോഗ്യത എം.എസ്‌സി. കെമിസ്ട്രി ഉള്ളവർക്ക് മുൻഗണന. അഭിമുഖം ജനുവരി 28-ന് രാവിലെ 11-ന് എടാട്ട് സ്വാമി ആനന്ദതീർഥ കാമ്പസിലെ കെമിസ്ട്രി വിഭാഗത്തിൽ നടക്കും.
സ്പോട്ട് അഡ്മിഷൻ
അഫിലിയേറ്റഡ് കോളേജുകളിലെ (ഗവ., എയ്ഡഡ്, സെൽഫ് ഫിനാൻസിങ്) ഒഴിവുള്ള യു.ജി./പി.ജി. സീറ്റുകളിലേക്ക് ജനുവരി 25, 27 തീയതികളില്‍ സ്പോട്ട് അഡ്മിഷൻ നടത്തും. കണ്ണൂർ സർവകലാശാലയിൽ പ്രവേശനം ലഭിക്കാത്തവർക്ക് മാത്രമാണ് പ്രവേശനത്തിന് അർഹതയുണ്ടാവുക. ഇതുവരെ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാത്തവർക്കും അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി./പി.ജി. പ്രോഗ്രാമുകളിൽ നിലവിലുള്ള ഒഴിവുകൾ സർവകലശാലാ അഡ്മിഷൻ വെബ്സൈറ്റിൽ (http://admission.kannuruniversity.ac.in/) ലഭിക്കും. രേഖകൾസഹിതം അതത് കോളേജുകളിൽ മേല്പറഞ്ഞ തിയതികളിൽ ഹാജരാക്കണം.
പരീക്ഷാവിജ്ഞാപനം
മാർച്ച് എട്ടിന് ആരംഭിക്കുന്ന മൂന്നാംസെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2020 പരീക്ഷകൾ വിജ്ഞാപനംചെയ്തു. ജനുവരി 28 മുതൽ ഫെബ്രുവരിരണ്ടുവരെ പിഴയില്ലാതെയും ഫെബ്രുവരി അഞ്ചുവരെ 170 രൂപ പിഴയോടുകൂടെയും പരീക്ഷകൾക്ക് രജിസ്റ്റർചെയ്യാം. അപേക്ഷകളുടെ ഹാർഡ് കോപ്പിയും ചലാനും ഫെബ്രുവരി 10-നകം സർവകലാശാലയിൽ സമർപ്പിക്കണം.
രണ്ടും (മേയ് 2020), ഒന്നും (നവംബർ 2021) സെമസ്റ്റർ പി.ജി.ഡി.സി.പി. പരീക്ഷകൾ വിജ്ഞാപനം ചെയ്തു. പരീക്ഷാ രജിസ്ട്രേഷഷൻ യഥാക്രമം ജനുവരി 27, ജനുവരി 29 തിയതികളിൽ ആരംഭിക്കും. പരീക്ഷാവിജ്ഞാപനങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഫെബ്രുവരി ഒന്നിനാരംഭിക്കുന്ന ഒന്നും മൂന്നും സെമസ്റ്റർ ബിരുദ, ബിരുദാനന്തര ബിരുദ സ്പെഷ്യൽ (സ്പോർട്സ്, പ്രീറിപ്പബ്ലിക്ക് ഡേ പരേഡ് ക്യാമ്പ്) പരീക്ഷകളുടെ (നവംബർ 2019) ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
യൂണിയൻ തിരഞ്ഞെടുപ്പ്
2020-21 വർഷത്തെ സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ജനുവരി 22-ന് ഉച്ചയ്ക്ക് ഒന്നുവരെ നാമനിർദേശപത്രികകൾ സ്വീകരിക്കും.