വിദൂരവിദ്യാഭ്യാസ വിഭാഗം മൂന്നാംവർഷ പരീക്ഷയ്ക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്തതിൻറെ പ്രിൻറൗട്ട് സർവകലാശാലയിൽ സമർപ്പിക്കുന്നതിന് സെൽഫ് അറ്റസ്റ്റേഷൻ മതിയാകുമെന്ന് അധികൃതർ അറിയിച്ചു. പ്രിൻറൗട്ട് നേരിട്ട് സമർപ്പിക്കുന്നതിന് പകരം പോസ്റ്റലായി അയയ്ക്കാം. കൊറോണ വ്യാപന പശ്ചാത്തലത്തിൽ താത്കാലികമായാണ് തീരുമാനം. പരീക്ഷയ്ക്ക് ഹജരാകുമ്പോൾ വിദ്യാർഥികൾ ഹാൾടിക്കറ്റിനോടൊപ്പം ഫോട്ടോ പതിപ്പിച്ച അസ്സൽ തിരിച്ചറിയൽ രേഖയും കൊണ്ടുവരണം.

പരീക്ഷാവിജ്ഞാപനം

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് - 2014 അഡ്മിഷൻ മുതൽ), ഒക്ടോബർ 2020 പരീക്ഷൾക്ക് മേയ് അഞ്ചുമുതൽ 10 വരെ പിഴയില്ലാതെയും 12 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് മേയ് 17-നകം സമർപ്പിക്കണം. പരീക്ഷാവിജ്ഞാപനം വെബ്സൈറ്റിൽ ഉണ്ട്.

തീയതി നീട്ടി

ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് - 2014 അഡ്മിഷൻ മുതൽ), നവംബർ 2020 പരീക്ഷൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ മേയ് നാലുവരെയും പിഴയോടുകൂടി മേയ് 10 വരെയും നീട്ടി.

മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് - 2014 അഡ്മിഷൻ മുതൽ), നവംബർ 2020 പരീക്ഷൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ ഏപ്രിൽ 24വരെയും പിഴയോടുകൂടെ 26 വരെയും നീട്ടി. അപേക്ഷകളുടെ പകർപ്പ് 30-നകം നല്കണം.

ടൈംടേബിൾ

മേയ് 11-ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തരബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് - 2014 അഡ്മിഷൻമുതൽ), ഏപ്രിൽ 2021 പരീക്ഷാ ടൈടേബിൾ വെബ്സൈറ്റിൽ ലഭിക്കും.

പരീക്ഷാഫലം

രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബി.എ./ബി.എസ്‌സി./ബി.ബി.എ./ബി.സി.എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് - ഏപ്രിൽ 2020) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും മേയ് ഏഴിന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. 2011-2016 അഡ്മിഷൻ വിദ്യാർഥികളുടെ ഗ്രേഡ് കാർഡ് വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും. മറ്റ് വിദ്യാർഥികൾ ഒരുമാസത്തിനകം പരീക്ഷാഫലത്തിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.