സർവകലാശാല അഫിലിയേറ്റഡ് കോളേജുകൾ/പഠനവകുപ്പുകൾ/സെന്ററുകളിലെ 2021-22 അധ്യയനവർഷത്തെ ബിരുദ/ബിരുദാനന്തരബിരുദ ക്ലാസുകൾ പൂർണമായും കോവിഡ് ചട്ടങ്ങൾ പാലിച്ച് ഓഫ്‌ലൈൻ രീതിയിൽ (ക്ലാസ് റൂം പഠനം) ഒക്ടോബർ 25-ന് തുടങ്ങും. ഇതിനകം ക്ലാസുകൾ തുടങ്ങിയ അവസാനവർഷ ബിരുദ/ബിരുദാനന്തരബിരുദ വിദ്യാർഥികൾക്ക് ഒക്ടോബർ 23 വരെ ക്ലാസുകൾ ഉണ്ടായിരിക്കില്ല.

എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് സീറ്റുകൾ

മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്സിലേക്ക് എസ്.സി. (രണ്ട് ഒഴിവുകൾ), എസ്.ടി. (ഒരു ഒഴിവ്) വിഭാഗത്തിലെ വിദ്യാർഥികൾക്കായി സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. അഭിമുഖം 25-ന് രാവിലെ 10.30-ന് മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിൽ ഹാജരാകണം.

എൽഎൽ.എം.

മഞ്ചേശ്വരം കാമ്പസ് നിയമപഠനവിഭാഗത്തിൽ 2021-22 വർഷം തുടങ്ങുന്ന എൽഎൽ.എം. കോഴ്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ക്രിമിനൽ ലോ ആൻഡ് ക്രിമിനൽ ജസ്റ്റിസ് കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം വെബ്‌സൈറ്റിൽ. ഡൗൺലോഡ് ചെയ്ത അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം തലശ്ശേരി പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ നിയമപഠനവകുപ്പ് മേധാവിക്ക് മുൻപാകെ 28 വരെ സമർപ്പിക്കാം. ഫോൺ: 0490-2345210.

നാലാം സെമസ്റ്റർ ബിരുദ പരീക്ഷ ടൈം ടേബിൾ

നവംബർ രണ്ടിന് തുടങ്ങുന്ന നാലാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ (ഏപ്രിൽ 2021) ടൈംടേബിൾ വെബ്‌സൈറ്റിൽ. www.admission.kannuruniversity.ac.in. ഹെൽപ്പ് ലൈൻ നമ്പറുകൾ: 0497-2715261, 7356948230. e-mail id: ugsws@kannuruniv.ac.in.