യു.ജി.സി. എച്ച്.ആർ.ഡി.സി.ക്ക് 2021-22 വർഷത്തിൽ യു.ജി.സി. അനുവദിച്ച കോഴ്സുകളിൽ 2021 നവംബർ അഞ്ചുമുതൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ സർവകലാശാല/കോളേജ് അധ്യാപകർക്കുള്ള ഓൺലൈൻ റിഫ്രഷർ കോഴ്സ് ഇൻ ബയോളജിക്കൽ സയൻസ് ഡിസംബർ ഒൻപതിന് തുടങ്ങി 22-ന് അവസാനിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. കോഴ്സിനുള്ള അപേക്ഷകൾ ഡിസംബർ രണ്ടിന് വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും. ഓൺലൈൻ ലൈവ് സെഷൻ മുഖാന്തരമാണ് ക്ലാസ്. വിശദവിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

ഹാൾടിക്കറ്റ്

രണ്ടാം സെമസ്റ്റർ എം.എം. (ഇംഗ്ലിഷ് ഒഴികെ)/എം.എസ്‌സി./എം.എസ്.ഡബ്ല്യു. (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്-2014 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ.

നവംബർ 24-ന് തുടങ്ങുന്ന ആറാം സെമസ്റ്റർ ബിരുദ (2009-2013 അഡ്മിഷനുകൾ) മേഴ്സി ചാൻസ് പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭിക്കും. പരീക്ഷാകേന്ദ്രം കണ്ണൂർ സർവകലാശാലാ ആസ്ഥാനമാണ്.

ഇന്റേണൽ മാർക്ക്

ഒന്നാംസെമസ്റ്റർ എം.എസ്‌സി. മോളിക്യുലാർ ബയോളജി (നവംബർ 2020) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് നവംബർ 23, 24 തീയതികളിൽ ഓൺലൈനായി സമർപ്പിക്കാം.