മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഒക്ടോബർ 2020) സപ്ലിമെന്ററി (മേഴ്സി ചാൻസ്) പരീക്ഷകൾക്ക് അപേക്ഷിക്കുന്ന 2014, 2015, 2016 അഡ്മിഷൻ വിദ്യാർഥികൾ പ്രോഗ്രാമിന് റീ രജിസ്റ്റർ ചെയ്യണം. വിശദമായ പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ.
ഇന്റേണൽ അസസ്മെന്റ് മാർക്ക്
രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2020) റഗുലർ പരീക്ഷാർഥികളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 23-ന് വൈകുന്നേരം അഞ്ചുവരെ സമർപ്പിക്കാം
.
സമ്പർക്ക ക്ലാസുകൾ
സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാംവർഷ ബിരുദ, രണ്ടാംവർഷ അഫ്സലുൽ ഉലമ പ്രിലിമിനറി വിദ്യാർഥികളുടെ സമ്പർക്ക ക്ലാസുകൾ 23, 24 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ പഠനകേന്ദ്രമായ കണ്ണൂർ എസ്.എൻ. കോളേജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഗ്രേഡ് കാർഡ് വിതരണം
സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ 2020 മാർച്ച് (റഗുലർ/സപ്ലിമെൻററി/ഇംപ്രൂവ്മെൻറ്്) മൂന്നാം വർഷ ബിരുദ പരീക്ഷ എഴുതിയ കണ്ണൂർ എസ്.എൻ. കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ് തലശ്ശേരി, കെ.എം.എം വുമൻസ് കോളേജ് എന്നീ കോളേജുകൾ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത വിദ്യാർഥികളുടെ ഗ്രേഡ് കാർഡ് 22 മുതൽ 28 വരെ രാവിലെ 11 മുതൽ വൈകിട്ട് 3.30 വരെ താവക്കര ആസ്ഥാനത്ത് വിതരണം ചെയ്യും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.