അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം.ബി.എ. (ഏപ്രിൽ 2020) റെഗുലർ/ സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും മാർച്ച് മൂന്നിന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.

പരീക്ഷാവിജ്ഞാപനം

പാർട്ട് II- നാലാം സെമസ്റ്റർ എം.എസ്‌സി. മെഡിക്കൽ മൈക്രോബയോളജി/ ബയോകെമിസ്ട്രി റെഗുലർ സപ്ലിമെന്ററി (മേയ് 2020) പരീക്ഷകളും നാലാം സെമസ്റ്റർ എം.എസ്‌സി. എം.എൽ.റ്റി. സപ്ലിമെന്ററി (മേയ് 2020) പരീക്ഷകളും വിജ്ഞാപനംചെയ്തു. പരീക്ഷാ വിജ്ഞാപനങ്ങൾ വെബ്സൈറ്റിൽ.

പരിശീലനം

യു.ജി.സി., എച്.ആർ.ഡി.സി.ക്ക് 2020-21 വർഷത്തിൽ അനുവദിച്ച കോളേജ്, സർവകലാശാലാ അധ്യാപകർക്കുള്ള പരിശീലനപരിപാടിയിൽ മാർച്ച് ഒമ്പത് മുതൽ മാർച്ച് 22 വരെ നടക്കുന്ന റിഫ്രഷർ കോഴ്സ് ഇൻ എർത്ത് സയൻസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് മൂന്നുവരെ ഓൺലൈൻ ആയി അപേക്ഷിക്കാം.

വിവരങ്ങൾ വെബ്സൈറ്റിൽ.