സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ ബി.പി.എഡ്./എം.പി.എഡ്. (റഗുലർ/സപ്ലിമെന്ററി-മേയ് 2021) പരീക്ഷൾക്ക് ഏപ്രിൽ 24 വരെ പിഴയില്ലാതെയും 27 വരെ പിഴയോടെയും അപേക്ഷിക്കാം.

ബി. കോം. അഡീഷണൽ കോ-ഓപ്പറേഷൻ (സപ്ലിമെന്ററി-മാർച്ച് 2021) പരീക്ഷൾക്ക് ഏപ്രിൽ 28 വരെ പിഴയില്ലാതെയും 30 വരെ പിഴയോടെയും അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.ബി.എ. (റഗുലർ/സപ്ലിമെന്ററി-ഒക്ടോബർ 2020) പരീക്ഷൾക്ക് ഏപ്രിൽ 22 മുതൽ 27 വരെ പിഴയില്ലാതെയും 28 വരെ പിഴയോടെയും ഓൺലൈനായി അപേക്ഷിക്കാം.

രണ്ടാംവർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) റഗുലർ/സപ്ലിമെന്ററി (മേയ് 2020) പരീക്ഷൾക്ക് മേയ് മൂന്നുമുതൽ ഏഴുവരെ പിഴയില്ലാതെയും 11 വരെ പിഴയോടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് മേയ് 15-നകം സർവകലാശാലയിൽ സമർപ്പിക്കണം. പരീക്ഷാവിജ്ഞാപനങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.പി.എഡ്. (റഗുലർ/സപ്ലിമെന്ററി-മേയ് 2020) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും ഏപ്രിൽ 29-ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

മൂന്നാംവർഷ വിദൂരവിദ്യാഭ്യാസ ബി.കോം. (മാർച്ച് 2020) പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്സൈറ്റിൽ.