മാങ്ങാട്ടുപറമ്പ് കാമ്പസിലെ വുഡ് സയൻസ് ആൻഡ് ടെക്നോളജി പഠനവകുപ്പിൽ എം.എസ്‌സി. വുഡ് സയൻസ് ആൻഡ് ടെക്നോളജി (ഇൻഡസ്ട്രി ലിങ്ക്ഡ്) കോഴ്സിൽ എസ്.ഇ.ബി.സി., പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ സീറ്റുകളൊഴിവുണ്ട്. താത്‌പര്യമുള്ളവർ 24-ന് രാവിലെ 10.30-ന് നേരിട്ട് ഹാജരാകണം. ഫോൺ: 0497 2782790, 9496353817.

നീലേശ്വരം പി.കെ.രാജൻ മെമ്മോറിയൽ കാമ്പസിലെ ഹിന്ദിപഠന വകുപ്പിൽ എം.എ. ഹിന്ദി കോഴ്സിൽ എസ്.ഇ.ബി.സി., പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി സംവരണംചെയ്ത സീറ്റൊഴിവുണ്ട്. താത്‌പര്യമുള്ളവർ 23-ന് രാവിലെ 10-ന് ഹാജരാകണം. ഫോൺ: 9847859018.

അസി. എൻജിനിയർ ഒഴിവ്

സർവകലാശാലയിൽ അസി. എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നൽകും. ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ 27-ന് വൈകുന്നേരം അഞ്ചിനകം രജിസ്ട്രാർക്ക് നേരിട്ടോ registrar@kannuruniv.ac.in എന്ന ഇ മെയിൽ മുഖേനയോ സമർപ്പിക്കണം. പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, കമ്യൂണിറ്റി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് അപേക്ഷയ്ക്കൊപ്പം ഉൾപ്പെടുത്തണം. ഈഴവ/തീയ്യ/ബില്ലവ വിഭാഗങ്ങളിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ അർഹതപ്പെട്ട മറ്റു സംവരണ വിഭാഗങ്ങളിലുള്ളവരെയും പരിഗണിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

അധ്യാപക ഒഴിവ്

ധർമശാല കാമ്പസിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ പ്രൊഫസർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിലേക്ക് ടെന്യൂവർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ടുവർഷത്തേക്കാണ് നിയമനം. അപേക്ഷകൾ 24-വരെ ഓഫ്‌ലൈനായി സ്വീകരിക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

ടൈംടേബിൾ

ഡിസംബർ എട്ടിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.സി.എ. റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (2014 അഡ്മിഷൻ മുതൽ), നവംബർ 2020 പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.

പരീക്ഷാ തീയതി

അഞ്ചാം സെമസ്റ്റർ ബിരുദ (2009 - 2013 അഡ്മിഷനുകൾ) മേഴ്സി ചാൻസ് പരീക്ഷകൾ ഡിസംബർ എട്ടുമുതൽ സർവകലാശാലാ ആസ്ഥാനത്ത് നടക്കും.

പരീക്ഷാവിജ്ഞാപനം

സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാംസെമസ്റ്റർ (റഗുലർ), മേയ് 2021 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. എം.എ./എം.എസ്‌സി./ എം.സി.എ./എം.ബി.എ./ എൽ.എൽ.എം./എം.ലൈബ്. ഐ.എസ്‌സി. പരീക്ഷകൾക്ക് 23 മുതൽ 25 വരെ പിഴയില്ലാതെയും 27 വരെ പിഴയോടെയും ഓൺലൈനായി അപേക്ഷിക്കാം.

എം.എഡ്. പരീക്ഷകൾക്ക് 26 മുതൽ 29 വരെ പിഴയില്ലാതെയും ഡിസംബർ ഒന്നുവരെ പിഴയോടെയും ഓൺലൈനായി അപേക്ഷിക്കാം.

എം.പി.എഡ്./ബി.പി.എഡ്. പരീക്ഷകൾക്ക് 25 വരെ പിഴയില്ലാതെയും 27 വരെ പിഴയോടെയും അപേക്ഷിക്കാം.

ഇന്റേണൽ മാർക്ക്

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2021) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 23-ന് വൈകുന്നേരം അഞ്ചിനകം സമർപ്പിക്കണം.