21-ന്‌ നടത്താനിരുന്ന വിവിധ ബിരുദ, ബിരുദാനന്തരബിരുദ, ബി.ടെക്. (MCSC35- Artificial Intelligence ഒഴികെ) തിയറി പരീക്ഷകൾ 22-ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.

21-ന് നടത്താൻ നിശ്ചയിച്ചിരുന്ന 2013-ന് മുൻപുള്ള അഡ്മിഷൻ എം.എസ്‌സി. കംപ്യൂട്ടർ സയൻസ് MCSC35- Artificial Intelligence പേപ്പർ പരീക്ഷ 23-ന് നടത്തും

23-ന്‌ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ പി.ജി.ഡി.സി.പി. (നവംബർ 2020) പരീക്ഷ 26-ന് നടത്തും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കും മറ്റു ദിവസങ്ങളിൽ രാവിലെ 11 മണിക്കും പരീക്ഷകൾ ആരംഭിക്കും.

പുനർമൂല്യനിർണ ഫലം

രണ്ടാം സെമസ്റ്റർ എം.സി.എ./എം.സി.എ. (ലാറ്ററൽ എൻട്രി) മേയ് 2020 പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രോജക്ട്‌ മൂല്യനിർണയം, പ്രായോഗിക/വാചാപരീക്ഷകൾ

ഏപ്രിൽ 2021-ലെ നാലാം സെമസ്റ്റർ എം.എസ്‌സി. ഡിഗ്രി (സി.ബി.എസ്.എസ്.എസ്. -റെഗുലർ / സപ്ലിമെൻററി) പ്രോഗ്രാമുകളുടെ പ്രോജക്ട് വൈവ/ പ്രായോഗിക പരീക്ഷകൾ താഴെപ്പറയുന്ന തീയതികളിൽ നടക്കും

എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ് പ്രായോഗിക പരീക്ഷകൾ 22-ന് അതത് കേന്ദ്രങ്ങളിൽ നടത്തും.

എം.എസ്‌സി കെമിസ്ട്രി 23-ന് അതത് കേന്ദ്രങ്ങളിൽ നടത്തും.

എം.എസ്‌സി. സുവോളജി പ്രായോഗിക പരീക്ഷകൾ 26 മുതൽ മുതൽ അതത് കേന്ദ്രങ്ങളിൽ നടത്തും. പ്രോജക്ട്‌ വൈവ ഓൺലൈനായി നടത്തും. ടൈംടേബിൾ ടേബിൾ വെബ്സൈറ്റിൽ ഉണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടണം.

അപേക്ഷ ക്ഷണിച്ചു

സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസിൽ നടത്തുന്ന ദ്വിവത്സര എം.എസ്‌സി. ക്ലിനിക്കൽ ആൻഡ്‌ കൗൺസലിങ് സൈക്കോളജി കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.

അഭിമുഖം മാറ്റിവെച്ചു

തലശ്ശേരി കാമ്പസ് ലൈബ്രറിയിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് ജില്ലാ എംപ്ലോയ്‌മെൻറ് എക്സ്ചേഞ്ച് മുഖേന താത്കാലിക നിയമനം നടത്തുന്നതിനായി 21-ന് നടത്താനിരുന്ന അഭിമുഖം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.