നാലാം സെമസ്റ്റർ എം.ബി.എ. ഏപ്രിൽ 2020 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ്‌സൈറ്റിൽ.
പി.ജി. പ്രാക്ടിക്കൽ മാർക്കുകൾ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തരബിരുദ വിദ്യാർഥികളുടെ പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്കുകൾ ജനുവരി 21-ന് വൈകുന്നേരം അഞ്ചിനു മുമ്പെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.
അസി. പ്രൊഫസർ നിയമനം
മാനന്തവാടി കാമ്പസിലെ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ കണക്ക്, ഫിസിക്കൽ എജ്യുക്കേഷൻ വിഷയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസി. പ്രൊഫസറെ നിയമിക്കും. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും.
അഭിമുഖം 21-ന് രാവിലെ 10.30-ന് മാനന്തവാടി കാമ്പസിൽ.
നീലേശ്വരം എം.ബി.എ. സെൻററിൽ അസി. പ്രൊഫസറുടെ മൂന്ന് തസ്തികകളിലേക്ക് മണിക്കൂർ അടിസ്ഥാനത്തിൽ നിയമനം നടത്തും. എം.ബി.എ. (ബിരുദാനന്തരബിരുദം), യു.ജി.സി. നെറ്റ് ഉള്ളവർക്ക് മുൻഗണന. അഭിമുഖം 25-ന് രാവിലെ 11-ന് പാലയാട് കാമ്പസ്സിൽ.
പഠനസഹായി വിതരണം
വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത ഇരിട്ടി എം.ജി. കോളേജ്, മട്ടന്നൂർ പി.ആർ.എൻ.എസ്.എസ്. കോളേജ്, കൂത്തുപറമ്പ് നിർമലഗിരി കോളേജ്, ശ്രീകണ്ഠപുരം എസ്.ഇ.എസ്. കോളേജ് എന്നീ കോളേജുകൾ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുത്ത മൂന്നാം വർഷ ബിരുദ, രണ്ടാം വർഷ അഫ്സലുൽ ഉലമ പ്രിലിമിനറി വിദ്യാർഥികളുടെ സ്വയം പഠന സഹായികൾ ജനുവരി 23-ന് രാവിലെ 10.30 മുതൽ 2.30 വരെ ഇരിട്ടി എം.ജി. കോളേജിൽനിന്ന് വിതരണം ചെയ്യും. വിദ്യാർഥികൾ സർവകലാശാല നൽകിയ തിരിച്ചറിയൽരേഖ, ഫീസ് അടച്ച രസീത് എന്നിവ സഹിതം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹാജരാവണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.