സർവകലാശാല പഠനവകുപ്പുകളിലെ 2021 പ്രവേശനത്തിനായി നടത്തിയ പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഇത് www.admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ പി.ജി. ഡിപ്പാർട്ട്മെന്റ് ലിങ്കിൽ ലഭ്യമാണ്. ഷുവർ ആൻഡ്‌ വെയ്റ്റിങ്‌ ലിസ്റ്റില്‍ ഉൾപ്പെട്ടവര്‍ക്ക് അഡ്മിഷന്‍ സെലക്ട് മെമ്മോ കാൻഡിഡേറ്റ് ലോഗിനിൽ ലഭ്യമാണ്. അപേക്ഷകര്‍ കാൻഡിഡേറ്റ് ലോഗിന്‍ പരിശോധിക്കേണ്ടതും ഷുവർ ആൻഡ്‌ വെയ്റ്റിങ്‌ ലിസ്റ്റില്‍ ഉൾപ്പെട്ടവര്‍ സെലക്ട് മെമ്മോ ഡൗൺലോഡ് ചെയ്യേണ്ടതുമാണ്‌. മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത് അതത് വകുപ്പുകളിൽ പ്രവേശനത്തിന് ഹാജരാകണം. ഹെൽപ്പ് ലൈൻ നമ്പറുകൾ: 0497 2715261, 7356948230. e-mail id: deptsws@kannuruniv.ac.in

പരീക്ഷാഫലം

(I). പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എ. ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ്‌, എം.എ. മലയാളം, എം.എസ്‌സി. ബയോടെക്‌നോളജി, എം.എസ്‌.സി. മൈക്രോബയോളജി (റഗുലർ/സപ്ലിമെൻറ്ററി), മേയ് 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റിൽ. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോസ്റ്റാറ്റിനുമുള്ള അപേക്ഷകൾ ഒക്ടോബർ ഒന്നിന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും.

(II) ആറാം സെമസ്റ്റർ ബി.എ.എൽഎൽ.ബി (റെഗുലർ/സപ്ലിമെൻറ്ററി), മേയ് 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്സൈറ്റിൽ. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോസ്റ്റാറ്റിനുമുള്ള അപേക്ഷകൾ 30-ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എം.എസ്‌സി, ഏപ്രിൽ 2020 സെഷൻ പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റിൽ.

പ്രായോഗിക പരീക്ഷ

ഒന്നാം സെമസ്റ്റർ എം.എ. ഭരതനാട്യം (സി.ബി.സി.എസ്.എസ്-റഗുലർ/സപ്ലിമെൻറ്ററി/ഇംപ്രൂവ്മെൻറ്), ഒക്ടോബർ 2020 പ്രായോഗിക പരീക്ഷകൾ 28-ന് രാവിലെ ഒൻപതിന്‌ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടണം.