സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലേക്കുള്ള 2021-22 അധ്യയനവർഷത്തെ ബിരുദാനന്തരബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റ് www.admission.kannuruniversity.ac.in എന്ന വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ലോഗിൻചെയ്ത് അലോട്ട്മെന്റ് പരിശോധിക്കണം. ആദ്യമായി (First time) അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അഡ്മിഷൻ ഫീസ് ഒക്ടോബർ 20-നകം എസ്.ബി.ഐ. ഇ പേ വഴിയടയ്ക്കണം. ഫീസടയ്ക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകും. ഒന്നും രണ്ടും അലോട്ട്മെന്റുകളിൽ, അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടയ്ക്കേണ്ടതില്ല.

കണ്ണൂർ സർവകലാശാലയിൽനിന്നല്ലാതെ യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾ റെക്കഗ്നിഷൻ ഫീ 165 രൂപയും മെട്രിക്കുലേഷൻ ഫീ 165 രൂപയും ഉൾപ്പെടെ 330 രൂപ കോളേജിൽ പ്രവേശനം നേടിയശേഷം വെബ്സൈറ്റിലെ ലിങ്ക് വഴി അടയ്ക്കണം.

കോളേജ് പ്രവേശനം

മൂന്നാം അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ അതത് കോളേജുകളിൽ പ്വേശനത്തിനായി 21-ന് ഹാജരാകണം. അലോട്ട്മെന്റ് മെമ്മോ വെബ്സൈറ്റിൽ ലഭിക്കും. അലോട്ട്മെന്റ് മെമ്മോയോടൊപ്പം വിവിധ രേഖകളും പ്രവേശനസമയത്ത് അതത് കോളേജുകളിൽ ഹാജരാക്കണം.

കേരളത്തിനുപുറത്തുള്ള സർവകലാശാലകളിൽനിന്ന്‌ വിദൂര വിദ്യാഭ്യാസം വഴി യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയവരും വ്യത്യസ്ത പേരുള്ള കോഴ്സ് പൂർത്തിയാക്കിയവരും കണ്ണൂർ സർവകലാശാലയുടെ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഏതെങ്കിലും ബിരുദമാണ് യോഗ്യതയെങ്കിൽ കണ്ണൂർ സർവകലാശാലയുടെ റെക്കഗ്നിഷൻ സർട്ടിഫിക്കറ്റ് മതിയാകും. വിവരങ്ങൾക്ക് www.admission.kannuruniversity.ac.in. ഫോൺ:04972 715261, 7356948230 ഇ മെയിൽ: pgsws@kannuruniv.ac.in.

ഇന്റേണൽ മാർക്ക് സമർപ്പണം

അഫിലിയേറ്റഡ് കോളേജുകളിലെയും ഐ.ടി. എജ്യുക്കേഷൻ സെന്ററുകളിലെയും നാലാംസെമസ്റ്റർ എം.സി.എ. മേയ് 2021 സെഷൻ പരീക്ഷയുടെ ഇന്റേണൽ മാർക്കുകൾ ഒക്ടോബർ 20 മുതൽ 25 വരെ ഓൺലൈനായി സമർപ്പിക്കണം.

പ്രായോഗിക പരീക്ഷകൾ

ഏഴാം സെമസ്റ്റർ ബി.ടെക് (സപ്ലിമെന്ററി 2007 അഡ്മിഷൻ മുതൽ പാർട്ട് ടൈം ഉൾപ്പടെ) നവംബർ 2019 മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം പ്രായോഗിക പരീക്ഷകൾ ഒക്ടോബർ 20-ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

എം.എസ്‌സി. ഫിസിക്സ് സീറ്റൊഴിവ്

പയ്യന്നൂർ കാമ്പസിലെ ഭൗതികശാസ്ത്ര പഠനവകുപ്പിൽ എം.എസ്‌സി. ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്) 2021-23 പ്രോഗ്രാമിലേക്ക് എസ്‌.സി., എസ്.ടി. വിഭാഗത്തിലെ വിദ്യാർഥികൾക്കായി സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. അസ്സൽ രേഖകൾ ആവശ്യത്തിനുള്ള പകർപ്പുകൾ സഹിതം 20-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ നേരിട്ട് ഹാജരാകണം. ഫോൺ: 04972 806401, 9447458499.