സമ്പർക്ക ക്ലാസ്
വിദൂരവിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർഥികളുടെ സമ്പർക്ക ക്ലാസുകൾ 20, 21 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ എസ്.എൻ. കോളേജ് കണ്ണൂർ, എൻ.എ.എസ്. കോളേജ് കാഞ്ഞങ്ങാട് എന്നീ പഠനകേന്ദ്രങ്ങളിൽ നടത്തും. വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷകള്‍ പുനഃക്രമീകരിച്ചു
പഠനവകുപ്പുകളില്‍ 20-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന താഴെ പറയുന്ന പരീക്ഷകള്‍ 23-ന് നടക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു.
1. മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് ഡിഗ്രി (സി.സി.എസ്.എസ്. - റഗുലര്‍/സപ്ളിമെന്ററി) നവംബര്‍ 2020 പരീക്ഷ.
2. മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ് ഡിഗ്രി (സി.സി.എസ്.എസ്. - റഗുലര്‍/സപ്ളിമെന്ററി) നവംബര്‍ 2020 പരീക്ഷ.
3. എട്ടാംസെമസ്റ്റര്‍ ബി.എ. എല്‍എല്‍.ബി. ഡിഗ്രി (റഗുലര്‍/സപ്ളിമെന്ററി -എല്ലാ അഡ്മിഷനുകളും) മേയ് 2020 പരീക്ഷ.
പരീക്ഷ മാറ്റിവെച്ചു
ഫെബ്രുവരി 19-ന് നടക്കേണ്ടിയിരുന്ന അഞ്ചാം സെമസ്റ്റര്‍ ബി.എ്‌സി. ഫോറസ്ട്രി ഡിഗ്രി (റഗുലര്‍/സപ്ളിമെന്ററി - 5B 09 FOR-ഫോറസ്റ്റ് മെന്‍സുറേഷന്‍, ഫോറസ്റ്റ് സർവേ ആന്‍ഡ് റിമോട്ട് സെന്‍സിങ്) പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.