പ്രൈവറ്റ് രജിസ്ട്രേഷൻ

പ്രൈവറ്റ് രജിസ്ട്രേഷൻ വഴി വിവിധ പദ്ധതികളിലേക്ക് ഫെബ്രുവരി ഒന്നുവരെയും 500 രൂപ പിഴയോടുകൂടി 12 വരെയും അപേക്ഷിക്കാം. പ്രിന്റ് ഒൗട്ട് 22-നകം സമർപ്പിക്കണം.

ലാബ് അസിസ്റ്റന്റ് നിയമനം

പയ്യന്നൂർ കാമ്പസിൽ പ്രവർത്തിക്കുന്ന ഫിസിക്സ് ഡിപ്പാർട്ട്മെന്റിൽ നിലവിലുള്ള ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി.എസ്‌സി. ഫിസിക്സ് ആണ് യോഗ്യത. എം.എസ്‌സി. ഫിസിക്സ് ഉള്ളവർക്ക് മുൻഗണന. അഭിമുഖം 22-ന്‌ രാവിലെ 10-ന് എടാട്ട് സ്വാമി ആനന്ദതീർഥ കാമ്പസിൽ പ്രവർത്തിക്കുന്ന ഫിസിക്സ് വകുപ്പിൽ എത്തണം.