സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്സിലേക്ക് എസ്.സി. (മൂന്ന് ഒഴിവുകൾ), എസ്.ടി. (ഒരു ഒഴിവ്) വിദ്യാർഥികൾക്കായി സംവരണ സീറ്റുകൾ ഒഴിവുണ്ട്. അഭിമുഖം ഒക്ടോബർ 20-ന് രാവിലെ 10.30-ന് സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിൽ.

എം.എസ്‌സി. മാത്തമാറ്റിക്സ് സീറ്റൊഴിവ്

ഒന്നാം സെമസ്റ്റർ എം.എസ്‌സി. മാത്തമാറ്റിക്സ് കോഴ്സിന് എസ്.സി., എസ്.ടി. വിഭാഗങ്ങൾക്ക് ഓരോ സീറ്റുകൾ വീതം ഒഴിവുണ്ട്. അഭിമുഖം ഒക്ടോബർ 20-ന് രാവിലെ 11-ന് മാങ്ങാട്ടുപറമ്പ് കാമ്പസിലെ മാത്തമറ്റിക്കൽ പഠനവകുപ്പിൽ. ഫോൺ : 04975783415.

ബി.എഡ്. ഹാൾടിക്കറ്റ്

ഒക്ടോബർ 21-ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ ബി.എഡ്. (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ-2021 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ.