കണ്ണൂർ: കണ്ണൂർ സർവകലാശാല തലശ്ശേരി കാമ്പസിൽ നടത്തുന്ന എം.എ. ഇക്കണോമിക്സ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. അപേക്ഷ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ജൂലായ് 26-ന് വൈകുന്നേരം അഞ്ചിന് മുൻപ് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് ഫോൺ: 9446740720, 04972 715261, 7356948230.