ഫെബ്രുവരി 17, 22, 25 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദ (നവംബർ 2020) പരീക്ഷകൾ യഥാക്രമം മാർച്ച് ഒൻപത്, 24, 10 തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയം ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 4.30 വരെ.

17, 19 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാംസെമസ്റ്റർ ബിരുദാനന്തരബിരുദ (ഒക്ടോബർ 2020) പരീക്ഷകൾ യഥാക്രമം മാർച്ച് ഒൻപത്, 10 തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയം ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 4.30വരെ.

പുതുക്കിയ ടൈംടേബിൾ

26-ന് ആംഭിക്കുന്ന ഒന്നാംവർഷ വിദൂരവിദ്യാഭ്യാസ ബിരുദ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (ഏപ്രിൽ 2020) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.