മൂന്നാം സെമസ്റ്റർ ബി.എസ്‌സി. സ്പെഷ്യൽ പരീക്ഷ നവംബർ 2019 ഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഏപ്രിൽ 24-ന് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.

മത്സരങ്ങൾ മാറ്റി

ഏപ്രിൽ 19-ന് നടത്താനിരുന്ന ബോൾ ബാഡ്മിൻറൺ, ക്രോസ് കൺട്രി (പുരുഷ- വനിത), 20-ലെ ഹാൻഡ് ബോൾ (പുരുഷൻ), കളരിപ്പയറ്റ് (പുരുഷ-വനിത), 21-ലെ ഫുട്ബോൾ (വനിത), 22-ലെ റസ്‌ലിങ് (പുരുഷ- വനിത), 25-ലെ വെയിറ്റ് ലിഫ്റ്റിങ് (പുരുഷ-വനിത) എന്നീ ഇൻറർ കൊളീജിയറ്റ് മത്സരങ്ങൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിവരങ്ങൾ www.kannuruniversitydpe.com എന്ന വെബ്സൈറ്റിൽ.