സർവകലാശാല താവക്കര കാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിൽ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് സീറ്റൊഴിവുണ്ട്. പട്ടികജാതി വിഭാഗത്തിനായി സംവരണംചെയ്ത രണ്ട് സീറ്റുകളും പട്ടികവർഗവിഭാഗത്തിനായുള്ള ഒരു സീറ്റുമാണ് ഒഴിവ്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. അഭിമുഖം 18-ന് രാവിലെ 10.30-ന് വകുപ്പ് മേധാവി മുൻപാകെ. ഫോൺ: 9895649188.

ഒന്നാം സെമസ്റ്റർ ബിരുദ/ബിരുദാനന്തര ബിരുദ ക്ലാസുകൾ

സർവകലാശാല പഠനവകുപ്പുകൾ/സെന്ററുകളിലെ 2021-22 അധ്യയനവർഷത്തെ ഒന്നാംസെമസ്റ്റർ ബിരുദ/ബിരുദാനന്തര ബിരുദ ക്ലാസുകൾ ഓൺലൈൻ രീതിയിൽ 18-ന് തുടങ്ങും.